Also Read-ഡൽഹിയിൽ മൂന്ന് ലൈംഗികത്തൊഴിലാളികൾ കൂട്ടബലാത്സംഗത്തിനിരയായി: 7 പേർ അറസ്റ്റില്‍
ബുധനാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ടെറസിലായിരുന്നു കുട്ടിയും കുടുംബവും ഉറങ്ങിയിരുന്നത്. ഇവിടെയെത്തിയ യുവാവ് കുഞ്ഞിനെ എടുത്തു കൊണ്ട് പോവുകയായിരുന്നു. നല്ല ഉറക്കത്തിലായതിനാൽ കുഞ്ഞ് കരഞ്ഞതുമില്ല. എന്നാൽ അൽപസമയത്തിനുള്ളിൽ തന്നെ കുഞ്ഞ് കാണാനില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തെരച്ചിൽ ആരംഭിച്ചു. പൊലീസിനെയും വിവരം അറിയിച്ചു. എല്ലാവരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് പ്രതി ടവ്വലിൽ പൊതിഞ്ഞ കുഞ്ഞുമായി പോകുന്നത് ഒരു ബന്ധുവിന്റെ ശ്രദ്ധയിൽപെട്ടത്.. അയാളെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞിനെ നിലത്തിട്ട ശേഷം യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത ശേഷം പൊലീസിൽ ഏൽപ്പിച്ചു.
advertisement
Also Read-ഓൺലൈൻ ക്വട്ടേഷൻ; 18കാരി ആത്മസുഹൃത്തിനെ കൊലപ്പെടുത്തിയത് 63 കോടി രൂപയ്ക്ക്
കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ ജീവൻ നഷ്ടമായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റിരുന്നു. പൊലീസ് പിടിയിലായ പ്രതി തന്നെ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതായി സമ്മതിക്കുകയും ചെയ്തു. യുവാവിനെതിരെ കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പോക്സോ വകുപ്പ് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
