advertisement

ഡൽഹിയിൽ മൂന്ന് ലൈംഗികത്തൊഴിലാളികൾ കൂട്ടബലാത്സംഗത്തിനിരയായി: 7 പേർ അറസ്റ്റില്‍

Last Updated:

യുവതികൾ അടിയന്തിര സഹായ നമ്പറിൽ പൊലീസുമായി ബന്ധപ്പെട്ട സഹായം അഭ്യർഥിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്

നോയിഡ : ലൈംഗികത്തൊഴിലാളികളെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ ഏഴ് പേര്‍ അറസ്റ്റിൽ. ഡൽഹിയിലെ നോയിഡയിലാണ് സംഭവം. മൂന്ന് ലൈംഗികത്തൊഴിലാളികളാണ് കൂട്ട ബലാത്സംഗത്തിനിരയായത്. ഡൽഹിയിലെ ലജ്പത് മെട്രോ സ്റ്റേഷനിൽ ഇടപാടുകാരെ കാത്തു നിൽക്കുകയായിരുന്നു യുവതികൾ. ഇതിനിടെ രണ്ട് കാറുകളിലായെത്തിയ രണ്ട് പേർ ഒരാൾക്ക് മൂവായിരം രൂപ വീതം പറഞ്ഞുറപ്പിച്ച് ഇവരെ കൂട്ടിക്കൊണ്ടു പോയി. മുൻകൂറായി 3600 രൂപയും നൽകിയിരുന്നു.
തുടർന്ന് നോയിഡ സെക്ടർ 135ലെ ഒരു ഫാം ഹൗസിലേക്കാണ് ഇവരെയെത്തിച്ചത്. ഇവിടെ കൂട്ടിക്കൊണ്ടു വന്നവരെക്കൂടാതെ ഏഴ് പേർ കൂടിയുണ്ടായിരുന്നു. ഇത് കണ്ട യുവതികൾ ബുദ്ധിമുട്ട് അറിയിക്കുകയും തങ്ങളെ തിരികെ കൊണ്ടു വിടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇതിന് തയ്യാറാകാതെ പ്രതികൾ ഇവരെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് യുവതികളെ മെയിൻ റോഡിലാക്കി കടന്നു കളയുകയും ചെയ്തു. യുവതികൾ അടിയന്തിര സഹായ നമ്പറിൽ പൊലീസുമായി ബന്ധപ്പെട്ട സഹായം അഭ്യർഥിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ഥലത്തെത്തിയ പൊലീസ് യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
advertisement
Also read-യുഎഇയിൽ 12കാരനെ 9 തവണ ബലാത്സംഗം ചെയ്ത ഇമാമിന് അഞ്ചുവർഷം തടവ്
തങ്ങൾ ക്രൂരമർദ്ദനത്തിന് ഇരയായെന്നും മുൻകൂറായി നൽകിയ തുക പ്രതികൾ ബലപ്രയോഗത്തിലൂടെ തിരികെ വാങ്ങിയെന്നും യുവതികൾ പരാതിയിൽ പറയുന്നു. അഖിലേഷ് യാദവ്, ലൗവ്ലേഷ് യാദവ്, ഭോല യാദവ്, അഞ്ജൻ യാദവ്, രാജേഷ് യാദവ്, സതീഷ് പൽ, രാജ് കുമാർ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ സുരക്ഷാ ഉദ്യാഗസ്ഥരാണിവർ. സംഭവത്തിൽ ഉൾപ്പെട്ട കാബ് ഡ്രൈവറും പങ്കജ് എന്ന മറ്റൊരാളും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുന്നുണ്ട്.
advertisement
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡൽഹിയിൽ മൂന്ന് ലൈംഗികത്തൊഴിലാളികൾ കൂട്ടബലാത്സംഗത്തിനിരയായി: 7 പേർ അറസ്റ്റില്‍
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement