TRENDING:

POCSO | 15 വയസുകാരിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ 90 കാരന് മൂന്നുവര്‍ഷം തടവ്

Last Updated:

കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്.ഐ. ആയിരുന്ന ലീല ഗോപനാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: പതിനഞ്ചുവയസ്സുകാരിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ 90 കാരന് മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി.കരിമ്പസ്വദേശി പരുക്കന്‍ ചോലച്ചിറയില്‍വീട്ടില്‍ കോര കുര്യനാണ് പട്ടാമ്പി പോക്‌സോ അതിവേഗകോടതി ശിക്ഷവിധിച്ചത്.
advertisement

2020-ലാണ് കേസിനാസ്പദ സംഭവം നടന്നത്. കല്ലടിക്കോട് പോലീസാണ് കേസന്വേഷിച്ചത്. എട്ടു രേഖകള്‍ ഹാജരാക്കി. കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ എസ്.ഐ. ആയിരുന്ന ലീല ഗോപനാണ്.കേസില്‍ ഒമ്പത് സാക്ഷികളെ വിസ്തരിച്ചു.

Also Read-ലൈംഗികബന്ധത്തിന് വിസമ്മതിച്ച ട്രാന്‍സ്‌ജെന്‍ഡറെ കൊന്ന് രണ്ടു കഷ്ണമാക്കി; ഓൺലൈൻ സുഹൃത്ത് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽപോയ പ്രതി പിടിയിൽ

മലയിൻകീഴ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൊല്ലം കൊട്ടാരക്കര പത്തടി നൗഷാദ് മൻസിലിൽ നൗഷാദിനെ ( 38) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ 16 വയസ്സുള്ള പെൺകുട്ടി പ്രസവിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. തുടർന്ന് കടന്നുകളഞ്ഞ പ്രതി ബെംഗളൂരുവിലും തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലും ഒളിവിൽ കഴിയുകയായിരുന്നു.

advertisement

ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ, എസ്ഐ എസ്.വി.ആശിഷ്, എഎസ്ഐ ആർ.വി.ബൈജു, സിപിഒ അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം നാഗർകോവിലിൽ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന നൗഷാദിനെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

Also Read-'നടത്തത്തിൽ ലേശം സംശയം'; മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തുടർന്നുള്ള അന്വേഷണത്തിൽ പ്രതി കൊല്ലം ജില്ലയിൽ ഒട്ടേറെ മോഷണങ്ങൾ നടത്തിയതായി കണ്ടെത്തി. ഇയാളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 9 കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. നൗഷാദിനെ റിമാൻഡ് ചെയ്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
POCSO | 15 വയസുകാരിക്കുനേരേ ലൈംഗിക അതിക്രമം നടത്തിയ 90 കാരന് മൂന്നുവര്‍ഷം തടവ്
Open in App
Home
Video
Impact Shorts
Web Stories