'നടത്തത്തിൽ ലേശം സംശയം'; മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Last Updated:

34.36 ലക്ഷം രൂപ വിലമതിക്കുന്ന 671.900 ഗ്രാം സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

വാരണാസി: മലദ്വാരത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് ഉത്തർപ്രദേശിൽ അറസ്റ്റിലായി. വാരണാസി വിമാനത്താവളത്തിലാണ് സംഭവം. അര കിലോയോളം സ്വർണമാണ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
ക്ലിയറൻസിനായി എമിഗ്രേഷൻ കൗണ്ടറിലേക്ക് സംശയാസ്പദമായി നടക്കുന്നത് കണ്ട യാത്രക്കാരനെ വാരണാസി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. 34.36 ലക്ഷം രൂപ വിലമതിക്കുന്ന 671.900 ഗ്രാം സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മൂന്ന് കറുത്ത കാപ്‌സ്യൂളുകളുടെ രൂപത്തിൽ യാത്രക്കാരന്റെ മലാശയത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വിവാഹത്തലേന്ന് വീട്ടിൽ നിന്ന് മോഷണം പോയത് 30 പവൻ സ്വർണം; 600 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ കള്ളനെ അന്വേഷിച്ച് പൊലീസ്
വിവാഹത്തലേന്ന് വീട്ടിൽ നിന്നും 30 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വടകര വാണിമേൽ വെള്ളിയോട് സ്വദേശി മീത്തലെ നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വിവാഹത്തലേന്ന് വീട്ടിലെ കിടപ്പ് മുറിയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളാണ് നഷ്ടമായത്. വളയം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
advertisement
സംഭവ ദിവസം 600 ഓളം പേരാണ് വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ എത്തിയത്. ഇതിൽ കൂടുതലും ബന്ധുക്കളാണെന്നും വീട്ടുകാർ പൊലീസിനെ അറിയിച്ചു. വീട്ടുകാരുടെ പരാതിയിൽ സംശയമുള്ളവരുടെ ലിസ്റ്റ് പ്രകാരം അന്വേഷണം ആരംഭിച്ചതായി വളയം സിഐ എഎ അനീഷ് അറിയിച്ചു. ‌‌ വിവാഹ തലേന്ന് വീട്ടിലെത്തിയ പത്തോളം പേരെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
Also read: 'ഫിൽട്ടറി'ലൂടെ ഗ്ലാമർ കൂട്ടി ഹണിട്രാപ്പ്; പരാതിക്കാരന്‍ ഓടിരക്ഷപ്പെട്ടത് മൂത്രമൊഴിക്കാനെന്നപേരില്‍
മൊബൈൽ ഫോൺ ദൃശ്യങ്ങളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. അലമാരയിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളും വിവാഹ ദിവസം വീട്ടിലെത്തിയ അതിഥികളുടെ വിരലടയാളങ്ങളും പരിശോധനക്കായെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'നടത്തത്തിൽ ലേശം സംശയം'; മലദ്വാരത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement