ജോലിയിൽ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തതാണ് വനിതാ ഡോക്ടറെ സഹപ്രവർത്തകൻ ഭീഷണിപ്പെടുത്താൻ കാരണമെന്ന് പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തിയപ്പോൾ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ഡോക്ടറെുടെ പരാതിയെ തുടർന്ന് ഷാജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഈ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഷാജിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി മധു ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്ത്രീകളെ അപമാനിച്ചതിന് ഷാജിക്കെതിരെ നേരത്തെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.
advertisement
Location :
First Published :
November 06, 2022 1:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജനനേന്ദ്രിയത്തിൽ കുട കുത്തികയറ്റുമെന്ന് വനിതാ ഡോക്ടർക്ക് ഭീഷണി; സഹപ്രവർത്തകൻ അറസ്റ്റിൽ
