കാസർകോട് കിംസ് അരമന ആശുപത്രിക്ക് സമീപമാണ് സംഭവം ഉണ്ടായത്. റഫീക്ക് ചിലരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നെന്നാണ് സമീപത്ത് ഉണ്ടായിരുന്നവർ പറയുന്നത്. വാക്കു തർക്കത്തിനു ശേഷം റഫീഖ് ആശുപത്രി ബസ് സ്റ്റോപ്പിന് സമീപത്തെ മെഡിക്കൽ സ്റ്റോറിൽ മരുന്ന് വാങ്ങാനെത്തി. ഇവിടെ നിന്ന് റഫീഖ് മരുന്ന് വാങ്ങിക്കൊണ്ടിരിക്കുന്നതിന് ഇടയിൽ ചിലർ എത്തി ഇയാളെ അടിക്കുകയായിരുന്നു.
പട്ടാപ്പകൽ സമയത്ത് മെഡിക്കൽ സ്റ്റോറിന്റെ മുമ്പിൽ വച്ചു തന്നെ അടിച്ചും തൊഴിച്ചും റഫീഖിനെ കൊലപ്പെടുത്തുകയായിരുന്നു. കിംസ് അരമന ആശുപത്രിക്ക് സമീപമുള്ള ഹെൽത്ത് മാളിനടുത്ത് ആണ് റഫീഖ് വീണു കിടന്നത്. ബോധരഹിതനായി കാണപ്പെട്ട റഫീഖിനെ ഉടൻ തന്നെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
advertisement
You may also like:നടൻ കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സൂപ്പർ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സുചിത്ര [NEWS]മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ [NEWS] 'സ്ഥാനാർത്ഥികളെ തീരുമാനിച്ചില്ല, മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തും': മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]
ഇതിനിടെ റഫീഖിനെ ആളുകൾ മർദ്ദിക്കുന്ന സമയത്ത് പൊലീസുകാർ അവിടെ എത്തിയിരുന്നു. പൊലീസുകാർ ബൈക്കിൽ പോകുകയായിരുന്നു. രണ്ട് പൊലീസുകാർ ആണ് ബൈക്കിൽ പോയത്. റഫീഖിനെ മർദ്ദിക്കുന്നത് കണ്ടിട്ടും പൊലീസ് ബൈക്ക് നിർത്താൻ തയ്യാറാകുകയോ എന്താണ് പ്രശ്നമെന്ന് അന്വേഷിക്കാൻ തയ്യാറാകുകയോ ചെയ്തില്ല.
'മരുമകനിട്ട് രണ്ടെണ്ണം കൊടുക്കണം; മകളെ വിരട്ടണം'; ജോലിക്ക് പോകാത്ത മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷൻ
സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ആണ് പൊലീസിന് എതിരെ ആ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. സംഭവം നടക്കുന്ന സമയക്ക് പൊലീസ് ബൈക്കിൽ പ്രദേശത്തു കൂടി കടന്നുപോയെന്നും എന്നാൽ റഫീഖിനെ മർദ്ദിക്കുന്നത് കണ്ടിട്ടും ഇടപെട്ടില്ലെന്നും ആയിരുന്നു ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ പൊലീസ് നിഷേധിക്കുകയാണ്.
Shonali Nagrani | വിവാദം പുകയുന്നതിനിടെ ഹോട്ട് ചിത്രങ്ങളുമായി 'താണ്ഡവ്' താരം ഷോണാലി നാഗ്റാണി
അതേസമയം, കൊലപാതക വിവരം അറിഞ്ഞ് കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ആരംഭിച്ചു. അക്രമി സംഘത്തെ കണ്ടെത്താൻ സി സി ടി പി ക്യാമറ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. റഫീഖിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
