TRENDING:

Sexual Abuse | നാലുവർഷമായി പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ

Last Updated:

Sexual Abuse | പീഡനത്തിനിരയായ പെൺകുട്ടിയിൽ ഉണ്ടായ അസ്വാഭാവിക മാറ്റത്തെ തുടർന്ന് നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: എറണാകുളം കോതമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപിച്ച മധ്യവയസ്കനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് സ്വദേശിയായ പ്രതി നാല് വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയിൽ ഉണ്ടായ അസ്വാഭാവിക മാറ്റത്തെ തുടർന്ന് നടത്തിയ കൗൺസിലിംഗിനിടെയാണ് പീഡന വിവരം പുറത്തായത്.
advertisement

പോലീസ് കേസെടുത്തതിനെ തുടർന്ന് നാട്ടിൽ നിന്ന് മുങ്ങിയ പ്രതിയെ അടിമാലിക്ക് സമീപം ഇരുമ്പുലത്തിൽ നിന്നാണ് പോത്താനിക്കാട് പോലീസ് പിടികൂടിയത്. പ്രതിയെ കോതമംഗലം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഷിതിന്‍ ഷിജുവിനെയാണ് ഇലവുതിട്ട പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.

കുറച്ചുനാൾ മുമ്പാണ് പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി യുവാവ് അടുപ്പത്തിലാകുന്നത്. തുടർന്ന് നേരിൽ കാണാനായി പെൺകുട്ടിയെ വിളിച്ചു വരുത്തി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് ഷിതിൻ ഷിജു പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ ഇതിനു ശേഷം പെൺകുട്ടിയുമായി ഇയാൾ സംസാരിക്കാതെയായി. ഇതോടെയാണ് പെൺകുട്ടി സംഭവം വീട്ടിൽ പറയുന്നത്. തുടർന്ന് വീട്ടുകാരുമൊത്ത് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

advertisement

Also Read- പതിനാറുകാരനോട് ലൈംഗികാതിക്രമം കാട്ടിയ സ്ത്രീ അറസ്റ്റിൽ

കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായിരുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസമാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് ഇലവുംതിട്ട എസ്. എച്ച്‌. ഒ എം. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പത്തനംതിട്ടയിലെ ഒരു ഉത്സവ സ്ഥലത്ത് നിന്ന് ഷിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അടുത്തിടെ മറ്റൊരു സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായിരുന്നു. പാലോട് കുശവൂര്‍ സ്വദേശി വിപിനാണ് ( 22 ) പിടിയിലായത്. പാലോട് പൊലീസ് ആണ് വിപിനെ അറസ്റ്റുചെയ്‌തത്. പെണ്‍കുട്ടി രണ്ടുമാസമായി വിദ്യാഭ്യാസ ആവശ്യത്തിന് പ്രതിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് ആശുപത്രി അധികൃതർ വിവരം പാലോട് പൊലിസിനെ അറിയിച്ചു.

advertisement

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം വിപിനെ പോക്സോ നിയമപ്രകാരം പിടികൂടുകയായിരുന്നു. പാരലല്‍ കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പ്രതി. നെടുമങ്ങാട് ഡി വൈ. എസ്. പി ജെ. ഉമേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ പാലോട് സി. ഐ. മനോജ്, എസ്. ഐ നിസാറുദ്ദീന്‍, ഗ്രേഡ് എസ്. ഐമാരായ ഭുവനചന്ദ്രന്‍ നായര്‍, അന്‍സാരി, ദീപാകുമാരി, സുജുകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Sexual Abuse | നാലുവർഷമായി പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories