പതിനാറുകാരനോട് ലൈംഗികാതിക്രമം കാട്ടിയ സ്ത്രീ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഒറ്റക്ക് താമസിക്കുന്ന സ്ത്രീ 16കാരനായ അയൽവാസി ബാലനെ കൂട്ടുകിടക്കാന് വിളിക്കാറുണ്ടായിരുന്നു
കൊല്ലം: 16 വയസുള്ള ആണ്കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ സ്ത്രീ പൊലീസ് പിടിയില്. കുളത്തൂപ്പുഴ മൈലമൂട് സ്വദേശിനിയായ 69 കാരിയെയാണ് കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഒറ്റക്ക് താമസിക്കുന്ന സ്ത്രീ 16കാരനായ അയൽവാസി ബാലനെ കൂട്ടുകിടക്കാന് വിളിക്കാറുണ്ടായിരുന്നു. അതിനിടെയാണ് ആൺകുട്ടിയോട് സ്ത്രീ ലൈംഗിക അതിക്രമം കാട്ടിയതെന്ന് പൊലീസ് പറയുന്നു.
സംഭവം ആൺകുട്ടി തന്നെ പുറത്ത് പറയുകയും പരാതി ഉയരുകയും ചെയ്തതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് തെളിഞ്ഞതോടെയാണ് ഇപ്പോള് പ്രതിയെ പിടികൂടിയത്. പ്രതിയെ പുനലൂര് താലൂക്ക് ആശുപത്രിയില് ഹാജരാക്കി വൈദ്യപരിശോധന നടത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വിദ്യാർഥിനികളുടെ പേരിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൌണ്ട് നിർമ്മിച്ച് അശ്ലീല ചാറ്റിങ് നടത്തിയതിന് അധ്യാപികയ്ക്കെതിരെ കേസെടുത്ത സംഭവം ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് കൊല്ലത്തുനിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ശിശുക്ഷേമ സമിതിക്കും പൊലീസിനും രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം നഗരത്തിലെ പ്രശസ്ത ട്യൂഷൻ അധ്യാപികയ്ക്കെതിരെ കേസെടുത്തത്.
advertisement
നഗരത്തിലെ പ്രധാന സ്കൂളുകളിലെ വിദ്യാർഥിനികൾക്കാണ് അധ്യാപിക വീട്ടിൽ ട്യൂഷൻ എടുത്തിരുന്നത്. വിദ്യാർഥിനികളുടെ ഫോൺ കൈവശപ്പെടുത്തി, അവരറിയാതെ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൌണ്ട് സൃഷ്ടിക്കുകയാണ് അധ്യാപിക ചെയ്തിരുന്നത്. പിന്നീട് ഈ അക്കൌണ്ടിൽനിന്ന് വിദ്യാർഥികൾക്ക് അശ്ലീല ചിത്രങ്ങളും വീഡിയോയും സന്ദേശങ്ങളും അയയ്ക്കും. അതിനുശേഷം ഈ ചാറ്റിന്‍റെ സ്ക്രീൻ ഷോട്ട് കാണിച്ചു വിദ്യാർഥിനികളെ ഭീഷണിപ്പെടുത്തുകയാണ് അധ്യാപിക ചെയ്തിരുന്നത്.
advertisement
അശ്ലീല ചാറ്റിന്‍റെ സ്ക്രീൻ ഷോട്ട് കാണിച്ച് ചില വിദ്യാർഥിനികളിൽനിന്ന് ഇവർ പണവും സ്വർണവും ആവശ്യപ്പെട്ടു. ഇതോടെയാണ് വിവരം വിദ്യാർഥിനികൾ വീട്ടിൽ പറയുന്നത്. തുടർന്ന് രക്ഷിതാക്കൾ സംഘടിച്ച് അധ്യാപികയ്ക്കെതിരെ പൊലീസിലും ശിശുക്ഷേമ സമിതിയിലും പരാതി നൽകുകയായിരുന്നു. ശിശുക്ഷേമ സമിതിയുടെ കൌൺസിലറും വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൂന്നു വിദ്യാർഥിനികളിൽ നിന്ന് മൊഴി എടുത്തതിന്‍റെ അടിസ്ഥാനത്തിലാണ് അധ്യാപികയ്ക്കെരിതെ കേസെടുത്തത്. കൂടുതൽ വിദ്യാർഥിനികൾ വരും ദിവസങ്ങളിൽ പരാതി നൽകിയേക്കുമെന്നാണ് വിവരം.
സ്കൂൾ വിദ്യാർഥിനിയായ മകളുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയയ്ക്കുന്നത് പതിവാക്കിയ പിതാവ് അറസ്റ്റിലായ സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കിളിമാനൂർ സ്വദേശിയായ ഇയാൾക്ക് 62 വയസ്സുണ്ട്. യു എ ഇയിൽ 30 വർഷം ഡിഫൻസ് അക്കാദമിയിൽ ജോലി ചെയ്ത ശേഷം നാട്ടിലെത്തിയ ആളാണ് അറസ്റ്റിലായത്. മൂന്നു വിവാഹം കഴിച്ച ഇയാൾ ആദ്യ രണ്ടു ബന്ധവും വേർപെടുത്തിയിരുന്നു. മൂന്നു ഭാര്യമാരിലും കൂടി അഞ്ചു മക്കളുണ്ട്.
advertisement
020 സെപ്റ്റംബറിലാണ് ഇയാൾ ജോലി മതിയാക്കി എത്തിയത്. വിദേശത്ത് ആയിരുന്നപ്പോൾ തന്നെ മകൾക്ക് അശ്ലീല സന്ദേശം അയയ്ക്കുന്നത് പതിവായിരുന്നു. നാട്ടിൽ എത്തിയ ശേഷവും ഇയാൾ ഇത് തുടർന്നു. കുട്ടിയുടെ അമ്മ നിരവധി തവണ എതിർത്തെങ്കിലും ഇയാൾ ഇത് വകവച്ചില്ല. ചൈൽഡ് ലൈൻ പ്രവർത്തകർ കിളിമാനൂർ പൊലീസിന് വിവരം കൈമാറിയതിനെത്തുടർന്ന് ഇൻസ്പെക്ടർ കെ ബി മനോജ് കുമാർ, എസ് ഐ ടി ജെ ജയേഷ് എന്നിവർ ഇയാളെ പിടികൂടുകയായിരുന്നു.
Location :
First Published :
April 11, 2021 2:49 PM IST