വിഷ്ണുപ്രിയ തനിച്ചാണെന്ന് മനസിലാക്കി കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി വീട്ടിലെത്തിയത്. കയ്യിൽ ആയുധം കരുതിയാണ് പ്രതി വീട്ടിലെത്തിയത്. വീടിനകത്തേക്ക് കയറിയശേഷം വിഷ്ണുപ്രിയയുടെ കഴുത്തിന് ആദ്യം വെട്ടുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുപ്രിയയുടെ കൈയിലും വെട്ടേറ്റു. പിന്നാലെ വീണ്ടും കഴുത്തില്‍ വെട്ടി മരണം ഉറപ്പിച്ചു.
ശ്യാംജിത്തും വിഷ്ണുപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇവരുടെ പ്രണയത്തില്‍ ഉലച്ചിലുണ്ടാവുകയും വിഷ്ണുപ്രിയ ബന്ധത്തില്‍നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയത്. പ്രതിയെ സംബന്ധിച്ച് ആദ്യ ഘട്ടത്തിൽ തന്നെ പോലീസിന് വിവരം ലഭിച്ചു. തുടർന്ന് മാനന്തേരി സ്വദേശി ശ്യംജിത്തിന്റെ ടവർ ലോക്കേഷനും പോലിസ് പരിശോധിച്ചു.
advertisement
Also Read-കണ്ണൂരില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മൃതദേഹം കിടപ്പുമുറിയില്‍
നാല് മാസമായി പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
