മരണവീട്ടിൽ നിന്ന് വസ്ത്രം മാറാൻ പോയി; തിരഞ്ഞെത്തിയ കുടുംബാംഗങ്ങൾ കണ്ടത് വിഷ്ണുപ്രിയയുടെ ചേതനയറ്റ ശരീരം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് കൊലപാതകം എന്നാന്ന് പൊലീസിന്റെ നിഗമനം
കണ്ണൂർ: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തില്‍ നടുങ്ങി നാട്. വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു 23കാരിയായ വിഷ്ണുപ്രിയയെ കണ്ടെത്തിയത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് കൊലപാതകം എന്നാന്ന് പൊലീസിന്റെ നിഗമനം.
അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് കുടുംബവീട്ടിലായിരുന്ന യുവതി വസ്ത്രം മാറാനായി വീട്ടിൽ എത്തിയപ്പോഴായിരുന്നു കൊലപാതകം നടന്നത്. അക്രമിയെത്തുമ്പോൾ വിഷ്ണുപ്രിയ മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. വിഷ്ണുപ്രിയ തിരികെ എത്താതെയിരുന്നപ്പോൾ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. കഴുത്തറുത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. മാനന്തേരി സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുഖംമൂടി ധരിച്ച ഒരാളെ കണ്ടതായി സമീപവാസി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
advertisement
വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന ഇദ്ദേഹം ഖത്തറിലേക്ക തിരികെ പോയത്. . സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു.
Location :
First Published :
October 22, 2022 3:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മരണവീട്ടിൽ നിന്ന് വസ്ത്രം മാറാൻ പോയി; തിരഞ്ഞെത്തിയ കുടുംബാംഗങ്ങൾ കണ്ടത് വിഷ്ണുപ്രിയയുടെ ചേതനയറ്റ ശരീരം