കണ്ണൂരില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മൃതദേഹം കിടപ്പുമുറിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൈകളിലടക്കം മുറിവേറ്റനിലയിലായിരുന്നു
കണ്ണൂർ: പാനൂർ വള്ള്യായിയിൽ യുവതിയെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നടേമ്മൻ കല്ലാങ്കണ്ടിയിലെ വിഷ്ണു പ്രിയ (23)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് വിഷ്ണുപ്രിയയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
നാല് മാസമായി പാനൂർ നൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. കൈകളിലടക്കം മുറിവേറ്റനിലയിലായിരുന്നു. യുവതി ഈ സമയം വീട്ടില്‍ തനിച്ചായിരുന്നു. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു.
പെൺകുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടിൽ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
advertisement
പ്രതിയെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. കുറച്ച് ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന ഇദ്ദേഹം ഖത്തറിലേക്ക തിരികെ പോയത്. മാനന്തേരി സ്വദേശിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Location :
First Published :
October 22, 2022 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മൃതദേഹം കിടപ്പുമുറിയില്‍