TRENDING:

മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും

Last Updated:

Fr Xavier Murder case | 2018 മാർച്ച് ഒന്നിന് മലയാറ്റൂർ കുരിശുമുടി കാനനപാതയിൽ ആറാം സ്ഥലത്തുവെച്ചാണ് ഫാ. സേവ്യറിന് കുത്തേറ്റത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മലയാറ്റൂർ കുരുശുമുടി റെക്ടർ ഫാദർ സേവ്യർ തേലക്കാട്ടിന്‍റെ കൊല ചെയ്ത സംഭവത്തിൽ പ്രതി കപ്യാർ വട്ടപ്പറമ്പൻ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജി ഡോ. കൗസർ എടപ്പഗത്താണ് കേസിൽ വിധി പറഞ്ഞത്.
advertisement

2018 മാർച്ച് ഒന്നിന് മലയാറ്റൂർ കുരിശുമുടി കാനനപാതയിൽ ആറാം സ്ഥലത്തുവെച്ചാണ് ഫാ. സേവ്യറിന് കുത്തേറ്റത്. മദ്യപാനശീലമുള്ള ജോണിയെ കപ്യാർജോലിയിൽനിന്ന് മാറ്റിനിർത്തിയതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പിന്നീട് സമ്മതിച്ചിരുന്നു.

സംഭവദിവസം മലയടിവാരത്തെ തീർഥാടക കേന്ദ്രത്തിൽനിന്നു കത്തി കൈക്കലാക്കി കാത്തിരുന്ന ജോണി മലയിറങ്ങിവന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്.

ഇടതു തുടയുടെ മേൽഭാഗത്താണു കുത്തേറ്റത്. ഉച്ചയ്ക്കു 12 മണിയോടെയാണു കുരിശുമുടി ഇറങ്ങി വരുകയായിരുന്ന ഫാ. സേവ്യറിനെ പ്രതി തടഞ്ഞു നിർത്തി ഇടതു തുടയിൽ കുത്തിയത്. സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ താഴ്‌വാരത്ത് എത്തിച്ചു ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും രക്തം വാർന്നു ഫാ. സേവ്യർ മരണപ്പെടുകയായിരുന്നു.

advertisement

TRENDING:Liquor shops reopen|പൂജയോടെ തുടക്കം; ആഘോഷം പടക്കം പൊട്ടിച്ച്! മദ്യവിൽപ്പനശാലകൾ തുറന്നത് 40 ദിവസത്തിനുശേഷം [PHOTO]നഗ്നത പ്രദർശനം ഇഷ്ടവിനോദം, 25 മൊബൈലുകളുടെ ഉടമ; സ്വർണാഭരണശേഖരം; കോഴിക്കോട്ടെ ബ്ലാക്ക്മാൻ കുടുങ്ങിയതിങ്ങനെ [NEWS]കോവിഡ് ബാധിതനെ ലൈംഗികമായി പീഡിപ്പിച്ചു; രോഗബാധ സംശയിച്ച് ഡോക്ടർ ക്വാറന്റീനിൽ [NEWS]

advertisement

സംഭവത്തിനുശേഷം കാട്ടിലേക്ക് ഒടിമറഞ്ഞ പ്രതി മരത്തിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നതായി പൊലീസിനോട് പറഞ്ഞിരുന്നു. ഒരു പകലും രാത്രിയും കാട്ടിൽ ഒളിവിൽ കഴിഞ്ഞശേഷമാണ് പ്രതി അറസ്റ്റിലായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഫാദർ സേവ്യറിന്‍റെ സംസ്കാര ചടങ്ങിൽ വച്ച് ജോണിക്ക് മാപ്പു നൽകുന്നതായി സീറോ മലബാർ സഭാ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞിരുന്നു. സംഭവത്തെത്തുടർന്ന് ഒറ്റപ്പെട്ട് അതീവ ദുഃഖത്തിലായിരുന്ന ജോണിയുടെ കുടുംബത്തിന് വലിയ ആശ്വാസം പകർന്നു കൊണ്ട് ഫാ. സ്യേവർ തേലക്കാട്ടിലിന്‍റെ മാതാവ് ത്രേസ്യാമ്മ ജോണിയുടെ വീട് സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മലയാറ്റൂർ കുരിശുമുടിയിൽ പുരോഹിതന്റെ കൊലപാതകം; പ്രതി കപ്യാർ ജോണിയ്ക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും
Open in App
Home
Video
Impact Shorts
Web Stories