നഗ്നത പ്രദർശനം ഇഷ്ടവിനോദം, 25 മൊബൈലുകളുടെ ഉടമ; സ്വർണാഭരണശേഖരം; കോഴിക്കോട്ടെ ബ്ലാക്ക്മാൻ കുടുങ്ങിയതിങ്ങനെ

Last Updated:

The nudity show of Blackman | നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി നഴ്സിന് നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.

കോഴിക്കോട്: ലോക്ക്ഡൌൺ കാലയളവിൽ കോഴിക്കോട് നഗരത്തിലും സമീപപ്രദേശങ്ങളിലും ഭീതിപരത്തിയ ബ്ലാക്ക്മാൻ പിടിയിലായപ്പോൾ പുറത്തുവരുന്നത് ഉദ്വേഗജനകമായ വിവരങ്ങൾ. സ്ത്രീകൾക്ക് മുന്നിൽ നഗ്നത കാട്ടുകയാണ് തന്‍റെ ഇഷ്ടവിനോദമെന്ന് ചോദ്യം ചെയ്യലിൽ പിടിയിലായ മുഹമ്മദ് അജ്മൽ സമ്മതിച്ചതായി കസബ പൊലീസ് പറഞ്ഞു.
രാത്രികാലങ്ങളിൽ വീടുകൾക്കു നേരെ കല്ലെറിഞ്ഞും നഗ്നതാ പ്രദർശനം നടത്തിയും കോഴിക്കോടുകാരുടെ ഉറക്കം കെടുത്തി ബ്ലാക്ക് മാനായി വിഹരിച്ച. തലശേരി സ്വദേശി മുഹമ്മദ് അജ്മൽ കഴിഞ്ഞദിവസമാണ് പൊലീസിന്റെ വലയിലായത്. കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിലെ പതിനെട്ടിടങ്ങളില്‍ അതിക്രമ കാട്ടിയത് താനാണെന്ന് അജ്മല്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
നഗ്നതപ്രദർശനം ഇഷ്ടവിനോദം
രാത്രിയോടെ വീടുകളുടെ പിൻവശങ്ങളിലെത്തി കതകിന് മുട്ടിവിളിക്കുകയും, സ്ത്രീകളാരെങ്കിലും വരുകയാണെങ്കിൽ നഗ്നതാപ്രദർശനം നടത്തുകയുമാണ് ഇയാൾ ചെയ്യുന്നത്. ജനൽ ഗ്ലാസുകൾ തകർത്തശേഷം ഓടിരക്ഷപ്പെടുകയാണ് ഇയാളുടെ മറ്റൊരു പ്രവർത്തി. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി നഴ്സിന് നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്.
advertisement
പിടിയിലാകുമ്പോൾ 25 മൊബൈലുകളും സ്വർണാഭരണങ്ങളും
മുഹമ്മദ് അജ്മലിനെ പൊലീസ് പിടികൂടിയതിനുശേഷം ഇയാളിൽനിന്ന് പിടിച്ചെടുത്തത് 25 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും. വിലപിടിപ്പുള്ള മൊബൈൽഫോണുകളാണ് പിടിച്ചെടുത്തത്. മൊബൈൽഫോണും സ്വർണാഭരണങ്ങളും ഇയാൾ മോഷ്ടിച്ചതാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
പിടിയിലായത് ഇങ്ങനെ
വിവസ്ത്രനായാണ് പ്രതി പ്രത്യക്ഷപ്പെടാറുള്ളത്. സിസിടിവി ദൃശ്യങ്ങളിലും ഇതു വ്യക്തമാണ്. കഴിഞ്ഞ കുറേ നാളുകളായി ഇയാളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ നടത്തിവരികയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം രാത്രി കല്ലായി റോഡിലെ ഒരു വീട്ടില്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പുലർച്ചെയോടെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്തു വച്ചാണ് പ്രതി പിടിയിലായത്. കസബ സി.ഐ ബിനു തോമസ് എസ്.ഐ സിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
advertisement
TRENDING:കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; അപകടത്തിൽ യുവനടൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു [PHOTO]ബോറടി മാറ്റാൻ നെറ്റ്​ഫ്ലിക്​സ് പാസ്‌വേഡ് ചോദിച്ചു; അക്കൗണ്ടും ജഴ്സിയും കിട്ടിയതോടെ സുനില്‍ ഛെത്രിയുടെ ആരാധകന്‍ ഹാപ്പി [NEWS]48 മണിക്കൂറിനിടെ 5000ത്തിനടുത്ത് കേസുകൾ; ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു: ലോകത്ത് 35 ലക്ഷത്തിലേറെ [NEWS]
നേരത്തെ കൊയിലാണ്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു പീഡന കേസിൽ ശിക്ഷയനുഭവിക്കുകയായിരുന്നു പ്രതി. കോവിഡിനെ തുടർന്നാണ് ഇയാളെ ജയിലിൽ നിന്നും മോചിപ്പിച്ചത്. അതിനുശേഷമാണ് കോഴിക്കോട് നഗരത്തിൽ രാത്രിയിൽ ഇയാൾ അതിക്രമങ്ങൾ നടത്തിവന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
നഗ്നത പ്രദർശനം ഇഷ്ടവിനോദം, 25 മൊബൈലുകളുടെ ഉടമ; സ്വർണാഭരണശേഖരം; കോഴിക്കോട്ടെ ബ്ലാക്ക്മാൻ കുടുങ്ങിയതിങ്ങനെ
Next Article
advertisement
Modi @ 75|  പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; 'പരിശോധിച്ച്' വരികയാണെന്ന് കേന്ദ്രം
പ്രധാനമന്ത്രിയുടെ പിറന്നാളിന് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; 'പരിശോധിച്ച്' വരികയാണെന്ന് കേന്ദ്രം
  • മാവോയിസ്റ്റ് സംഘടന പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

  • കേന്ദ്രം മാവോയിസ്റ്റ് സംഘടനയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണ്.

  • മാവോയിസ്റ്റുകള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

View All
advertisement