മുംബൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിനെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചു. രോഗബാധ സംശയിക്കുന്നതിനെ തുടർന്ന് ഡോക്ടറെ അറസ്റ്റ് ചെയ്യുന്നതിന് പകരം വീട്ടിൽ ക്വാറന്റീനിലാക്കി. മെയ് ഒന്നിനാണ് സംഭവം ഉണ്ടായത്.
കോവിഡ് ബാധിച്ച് മുംബൈയിലെ വോഖാർഡിറ്റ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നയാളെയാണ് 34കാരനായ ഡോക്ടർ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ആശുപത്രി അധികൃതരുടെ പരാതിയിൽ ഡോക്ടർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുതത്തതായി പൊലീസ് പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.