TRENDING:

ആട്ടിൻകുട്ടിയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ തിരിച്ചറിഞ്ഞു; പൂർണനഗ്നനായെത്തി കുളിമുറിയിൽ കയറി പാവാട ധരിക്കും; പിന്നീട് മൃഗങ്ങളെ പീഡ‍ിപ്പിക്കും

Last Updated:

പൂർണ നഗ്നനായ ഒരു അജ്ഞാതൻ പുലർച്ചെ മൂന്നരയ്ക്കു ശേഷം കുളിമുറിയിൽ കയറി അടിപ്പാവാട ധരിക്കുകയും തൊഴുത്തിൽ പോകുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പൂർണ നഗ്നനായെത്തി ആറുമാസം പ്രായമുള്ള ആട്ടിൻകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുകൊന്ന യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. കല്ലമ്പലം പുല്ലൂർമുക്കിലാണ് സംഭവം.
സിസിടിവി ദൃശ്യം
സിസിടിവി ദൃശ്യം
advertisement

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ പൊലീസ്

തിരിച്ചറിഞ്ഞത്. വർക്കല പനയറ കോവൂർ സ്വദേശിയായ അജിത്ത് ആണ് ആട്ടിൻകുട്ടിയെ പീഡിപ്പിച്ചു കൊന്നതെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.

കല്ലമ്പലം പുല്ലൂർമുക്ക് മുളയിലഴികം വീട്ടിൽ അബ്ദുൽ കരീമിന്റെ വളർത്തുമൃഗങ്ങളെ സ്ഥിരമായി പീഡിപ്പിക്കുകയും ആറുമാസം മാത്രം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊല്ലുകയും ചെയ്ത സംഭവത്തിൽ സിസിടിവി ദൃശ്യമടക്കം കല്ലമ്പലം പൊലീസിൽ പരാതി നൽകിയിരുന്നു. ഒരുമാസം പിന്നിട്ടിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.

Also Read- അന്യമതസ്ഥനെ പ്രണയിച്ച 14കാരിയായ മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ

advertisement

കർഷകനായ അബ്ദുൽകരീമിന്റെ വീട്ടിലെ തൊഴുത്തിൽ രാത്രി അതിക്രമിച്ച് കയറിയ അജ്ഞാതൻ നിരന്തരം പശുകുട്ടിയെയും ആടുകളെയും പീഡിപ്പിച്ചിരുന്നു. കഴുകി ഉണങ്ങാനിട്ടിരുന്ന സ്ത്രീകളുടെ വസ്ത്രങ്ങൾക്കും കുളിമുറിയിലെ സോപ്പിനും എണ്ണയ്ക്കും മറ്റും സ്ഥാനചലനം സംഭവിക്കുന്നത്‌ പതിവായതോടെ സിസിടിവി ക്യാമറ നിരീക്ഷിച്ചതോടെയാണ് മൃഗങ്ങളെ പീഡിപ്പിക്കുന്നത് കണ്ടത്.

പൂർണ നഗ്നനായ ഒരു അജ്ഞാതൻ പുലർച്ചെ മൂന്നരയ്ക്കു ശേഷം കുളിമുറിയിൽ കയറി അടിപ്പാവാട ധരിക്കുകയും തൊഴുത്തിൽ പോകുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിനിടയിൽ ആട്ടിൻ കുട്ടിയെ കാണാതായി. രണ്ട് ദിവസം കഴിഞ്ഞ് തൊട്ടടുത്ത സ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെട്ടു. ഈ ആട്ടിൻകുട്ടിയെ പലതവണപീഡിപ്പിച്ച ലക്ഷണങ്ങൾ കണ്ടതായി ഉടമ പറഞ്ഞു.

advertisement

Also Read- ഡ്രൈഡേയിൽ ഒരുലക്ഷം രൂപയുടെ മദ്യവിൽപന; റെയ്ഡ് അറിയാതെ മദ്യം വാങ്ങാൻ ജനപ്രവാഹം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിവരം കല്ലമ്പലം പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആട്ടിൻ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തി. നിരന്തരം പീഡനത്തിനിരയായ പശുക്കുട്ടി അവശതയിൽ ചികിത്സയിലാണ്. പീഡനത്തിനിരയായ കാളക്കുട്ടി അപകടനില തരണം ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആട്ടിൻകുട്ടിയെ പീഡിപ്പിച്ചുകൊന്ന പ്രതിയെ തിരിച്ചറിഞ്ഞു; പൂർണനഗ്നനായെത്തി കുളിമുറിയിൽ കയറി പാവാട ധരിക്കും; പിന്നീട് മൃഗങ്ങളെ പീഡ‍ിപ്പിക്കും
Open in App
Home
Video
Impact Shorts
Web Stories