ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് രഞ്ജിത്തിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഡൈനിങ് ഹാളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്.
ശനിയാഴ്ച എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ കൊലപാതകത്തിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ കൊലപാതകം. എസ്ഡിപിഐ നേതാവിന്റെ പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു.
advertisement
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലയില്‍ ഇന്നും നാളേയും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആലപ്പുഴയില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികളെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിടികൂടാന്‍ പൊലീസിന്റെ കര്‍ശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ എല്ലാ ജനങ്ങളും തയാറാകുമെന്നുറപ്പുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുവെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ആയുധം താഴെ വയ്ക്കാന്‍ ഇരു വിഭാഗവും തയ്യാറാകണം. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.