ബിജെപി നേതാവിന്റെ കൊലപാതകം; അക്രമികള്‍ എത്തിയത് ആംബുലന്‍സിലെന്ന് സംശയം; SDPI നിയന്ത്രണത്തിലെ ആംബുലന്‍സ് പരിശോധിക്കുന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ആലപ്പുഴയില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്താന്‍ അക്രമി സംഘം എത്തിയത് ആംബുലന്‍സില്‍ എന്ന് സംശയം
ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി നേതാവിനെ കൊലപ്പെടുത്താന്‍ അക്രമി സംഘം എത്തിയത് ആംബുലന്‍സില്‍ എന്ന് സംശയം. എസ്ഡിപിഐ നിയന്ത്രണത്തിലെ ആംബുലന്‍സ് പരിശോധിക്കുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ബിജെപി ഒബിസി സംസ്ഥാന സെക്രട്ടറിയായ അഡ്വ. രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥി കൂടിയായിരുന്നു രഞ്ജിത്. ആലപ്പുഴയില്‍ 12 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ കൊലപാതകമാണിത്. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് എസ്ഡിപിഐ സംസ്ഥാന സെക്രട്ട കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
രണ്ടു കൊലപാതകങ്ങളെയും തുടര്‍ന്ന് ജില്ലയില്‍ രണ്ടു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്ഡിപിഐ നേതാവ് ഷാന്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചു വീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു.
advertisement
അഞ്ചംഗ സംഘമാണ് അക്രമത്തിനു പിന്നില്‍. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
Accident | ബൈക്കില്‍ KSRTC ബസിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം; അപകടം മാതാപിതാക്കളുടെ കണ്‍മുന്നില്‍
ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നാലു വയസുകരാന് ദാരുണാന്ത്യം. മാതപിതാക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. പാളയത്ത് വെച്ചായിരന്നു അപകടം ഉണ്ടായത്. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജുകുമാറിന്റെയും സജിതിയുടെയും ഏകമകന്‍ ശ്രീഹരിയാണ് മരിച്ചത്.
advertisement
പത്തു വര്‍ഷത്തെ കാത്തിപ്പിനു ശേഷം ജനിച്ച കുഞ്ഞാണ് അപകടത്തില്‍ മരിച്ചത്. ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പാളയത്തെ ഓഡിറ്റോറിയത്തിലേക്ക് പോവുകയായിരുന്നു കുടുംബം. ബേക്കറി റോഡിലൂടെ തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്.
ബൈക്കിന് മുന്നില്‍ ഇരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയില്‍പ്പെട്ടു. ബസിന്റെ ടയറുകള്‍ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിച്ചു. അപകടം കണ്ട് അമ്മ സജിത കുഴഞ്ഞുവീണു.
Location :
First Published :
December 19, 2021 9:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബിജെപി നേതാവിന്റെ കൊലപാതകം; അക്രമികള്‍ എത്തിയത് ആംബുലന്‍സിലെന്ന് സംശയം; SDPI നിയന്ത്രണത്തിലെ ആംബുലന്‍സ് പരിശോധിക്കുന്നു