Also Read- സ്വത്ത് തർക്കം; അമ്മയേയും മക്കളേയും ജീവനോടെ മണ്ണിട്ട് മൂടി ബന്ധുക്കൾ
ഹോസ്റ്റലിലെ കുളിമുറിയിൽ വിദ്യാർത്ഥിനി കയറിയപ്പോൾ വെന്റിലേറ്ററിനു സമീപം ഫ്ലാഷിട്ട് മൊബൈൽ ഫോൺ ഇരിക്കുന്നതു ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കുട്ടി ബഹളംവെച്ചതോടെ മൊബൈൽ ഫോണുമായി ഒരാൾ ഓടിപ്പോവുകയായിരുന്നു. എന്നാൽ ഇയാളെ പരാതിക്കാരി കണ്ടില്ല. സംഭവം വിദ്യാർത്ഥിനിയും സുഹൃത്തുക്കളും വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.
Also Read- എൺപതുകാരിയെ കൊച്ചുമകളുടെ സുഹൃത്തായ 28കാരൻ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു
advertisement
പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം തുടങ്ങുമെന്ന് വഞ്ചിയൂർ പൊലീസ് പറഞ്ഞു. കടകളിലെയും ഹോസ്റ്റലിലെയും സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
Also Read- Murder | ബിരിയാണിയെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു
മ്യൂസിയത്തിനു മുന്നിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് ദിവസങ്ങൾക്ക് മുൻപാണ്. നൂറിലേറെ സി സി ടി വി ദൃശ്യങ്ങളും ഫോൺകോൾ വിവരങ്ങളും ശേഖരിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇതിനു പിന്നാലെയാണ് നഗരത്തിലെ വനിതാ ഹോസ്റ്റലിനുള്ളിലെ സംഭവം.