Also Read-പുനർജനിക്കുമെന്ന വിശ്വാസത്തിൽ പെൺമക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ
മാടനപ്പള്ളി ഗവ.വുമൺസ് കോളജ് വൈസ് പ്രിൻസിപ്പള്‍ എൻ പുരുഷോത്തം നായിഡു, ഭാര്യയും. ഒരു സ്വകാര്യ കോളജ് പ്രിൻസിപ്പളുമായ പത്മജ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവർ പറഞ്ഞതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. മക്കളെ കൊലപ്പെടുത്തിയെന്ന ആരോപണം ഇരുവരും നിഷേധിച്ചു. മൂത്തമകൾ അലേഖ്യയാണ് ഇളയ സഹോദരി സായ് ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്.
advertisement
Also Read-അയൽക്കാരിയായ യുവതിയുടെ മാനം കെടുത്തിയ 53കാരിക്കെതിരെ കേസ്; അസാധാരണ സംഭവം മുംബൈയിൽ
തുടർന്ന് തന്നെയും കൊലപ്പെടുത്താൻ അമ്മയെ നിർബന്ധിച്ചു. അങ്ങനെ ചെയ്താൽ മാത്രമെ സഹോദരിയുടെ ആത്മാവിനൊപ്പം ഒത്തു ചേർന്ന് അവളെ മടക്കി കൊണ്ടുവരാൻ സാധിക്കു എന്നാണ് മകൾ പറഞ്ഞതെന്നാണ് ഇവരുടെ മൊഴി. തിങ്കളാഴ്ച കലിയുഗം അവസാനിച്ച് സത് യുഗം പിറക്കുമെന്നും അപ്പോഴേക്കും സഹോദരിയുമായി മടങ്ങിവരുമെന്നുമായിരുന്നു അലേഖ്യ പറഞ്ഞത്' യുവതികളുടെ അമ്മയുടെ മൊഴി അനുസരിച്ച് പൊലീസ് പറയുന്നു.
Also Read-കോടീശ്വരന്‍റെ മകൻ 30000 രൂപ കടം വീട്ടുന്നതിന് വയോധികനെ കൊലപ്പെടുത്തി
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. ഇളയമകളെ തൃശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു. മൂത്തമകളെ ഡംബെൽ കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതക വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ മക്കൾ പുനർജീവിച്ച് വരുമെന്നും തിങ്കളാഴ്ച വരെ മൃതദേഹം അവിടെത്തന്നെ സൂക്ഷിക്കണമെന്ന് പത്മജ പറഞ്ഞിരുന്നുവെന്നാണ് പൊലീസ് നേരത്തെ അറിയിച്ചത്. പൊലീസ് അകത്തേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ ഇവർ മക്കൾ നഗ്നരായി കിടക്കുകയാണെന്നും ആ അവസ്ഥയിൽ അവരെ കാണാൻ പാടില്ലെന്നുമാണ് അറിയിച്ചത്.
'ദയവു ചെയ്ത് ഒരു ദിവസം കൂടി എന്‍റെ മക്കളെ വെറുതെ വിടുക. നിങ്ങൾക്ക് വേണമെങ്കിൽ അടുത്ത ദിവസം കൊണ്ടു പോയ്ക്കൊളു' എന്നായിരുന്നു ഇവരുടെ വാക്കുകള്‍ എന്നാണ് റിപ്പോർട്ട്. അതുപോലെ ഇവിടെ ദൈവം വസിക്കുന്ന ഇടമാണെന്നും ഷൂസ് ധരിച്ച് നടക്കുന്നത് എന്തിനാണെന്നും ഇവര്‍ പൊലീസുകാരോട് ചോദിച്ചിരുന്നു.അന്വേഷണത്തോട് മാതാപിതാക്കൾ പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കടുത്ത അന്ധവിശ്വാസം വച്ചുപുലർത്തുന്ന ഇവർ ഇപ്പോഴും മക്കളെ കൊല ചെയ്തു എന്ന് വിശ്വസിക്കാൻ തയ്യാറാകുന്നില്ല എന്നും പൊലീസ് പറയുന്നു. മക്കളുടെ അന്തിമ ചടങ്ങിൽ പങ്കെടുക്കാൻ പിതാവിന് പൊലീസ് അനുമതി നൽകിയിരുന്നു.