പുനർജനിക്കുമെന്ന വിശ്വാസത്തിൽ പെൺമക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ

Last Updated:

കൊല്ലപ്പെട്ട യുവതികളുടെ പിതാവ് എൻ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ.വുമൺസ് കോളജ് വൈസ് പ്രിൻസിപ്പളാണ്. അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിൻസിപ്പളും.

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ അമ്മ യുവതികളായ രണ്ട് പെൺമക്കളെ കൊലപ്പെടുത്തിയെന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്. ആന്ധ്ര ചിറ്റൂർ മടനപ്പള്ളി ശിവനഗർ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികള്‍ അമ്മയുടെ കയ്യാൽ കൊല്ലപ്പെട്ടു എന്നായിരുന്നു ആദ്യ റിപ്പോർട്ട് വന്നത്. വ്യായാമത്തിനായുപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ സംഭവത്തിലെ കൂടുതൽ വിശദാംശങ്ങൾ എത്തുമ്പോൾ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
യുവതികളുടെ മാതാപിതാക്കൾ ചേർന്നാണ് കൊല നടത്തിയതെന്നാണ് ഏറ്റവും പുതിയ വിവരം. അമിതവിശ്വാസികളായ കുടുംബം മക്കൾ പുനർജനിക്കുമെന്ന വിശ്വാസത്തിലാണ് അവിവാഹിതരായ യുവതികളെ കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന സൂചന. പൊലീസ് നൽകുന്ന വിവരം അനുസരിച്ച് കൊല്ലപ്പെട്ട യുവതികളുടെ പിതാവ് എൻ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ.വുമൺസ് കോളജ് വൈസ് പ്രിൻസിപ്പളാണ്. അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിൻസിപ്പളും.
advertisement
കൊല്ലപ്പെട്ട മൂത്തമകള്‍ അലേഖ്യ ഭോപ്പാലിലെ ഒരു കോളജിൽ നിന്നും ബിരുദാനന്തര ബിരുദ പഠനം നടത്തി വരികയാണ്. ഇളയമകൾ സായ് ദിവ്യ ബിബിഎ പഠനം പൂർത്തിയാക്കിയ ശേഷം എ.ആർ.റഹ്മാൻ മ്യൂസിക് അക്കാദമിയിൽ നിന്നും സംഗീതം പഠിച്ചു വരികയായിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇവർ ശിവനഗറിൽ പുതിയതായ പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത്. പ്രദേശവാസികൾ പറയുന്നതനുസരിച്ച് ഇവരുടെ വീട്ടിൽ പൂജാ ചടങ്ങുകൾ പതിവായിരുന്നു. പ്രത്യേകിച്ചും ഞായറാഴ്ചകളിൽ.  കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ അരങ്ങേറിയിരുന്നു. അന്നേ ദിവസം ഇവിടെ നിന്നും വിചിത്രമായ ശബ്ദങ്ങളും കരച്ചിലും കേട്ടതായി പ്രദേശവാസികളും മൊഴി നൽകിയിട്ടുണ്ട്.
advertisement
പൂജകൾക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൂത്തമകള്‍ അലേഖ്യയെയും കൊലപ്പെടുത്തി. വായിൽ ഒരു ചെമ്പ് പാത്രം തിരുകി വച്ച ശേഷം വ്യായാമത്തിനുപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് മർദ്ദിച്ചാണ് അലേഖ്യയെ കൊലപ്പെടുത്തിയത്. കൊലപാതകങ്ങള്‍ നടത്തിയ ശേഷം പിതാവ് തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഇയാൾ നൽകിയ വിവരം വച്ചാണ് പൊലീസും സംഭവസ്ഥലത്തെത്തിയത് എന്നാണ് ഡിഎസ്പി രവി മനോഹര ചരി അറിയിച്ചത്.
advertisement
പൂജമുറിയിൽ നിന്നാണ് ഒരു മകളുടെ മൃതദേഹം കണ്ടെത്തുന്നത്. മറ്റൊരു മുറിയിൽ നിന്നും രണ്ടാമത്തെ മകളുടെതും. ചുവന്ന തുണി കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.
പുരുഷോത്തമിന്‍റെ കുടുംബം കടുത്ത വിശ്വാസികളായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 'മക്കൾ വീണ്ടും ജീവിച്ച് വരുമെന്ന വിശ്വാസത്തിലാണ് അവർ കൊല നടത്തിയതെന്നാണ് പ്രാഥമികമായി കരുതുന്നത്. കുട്ടികളുടെ മാതാവ് പത്മജയാണ് കൊലപാതകങ്ങൾ നടത്തിയത്. പിതാവും ഈ സമയം അവർക്കൊപ്പമുണ്ടായിരുന്നു'. പൊലീസ് വ്യക്തമാക്കി. ഇവർ മാനസികപ്രശ്നങ്ങൾ ഉള്ളവരാണെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്.
advertisement
കൃത്യം നടത്തിയത് എന്തിനെന്ന് ചോദ്യത്തിന് 'കലിയുഗം' അവസാനിച്ച് 'സദ് യുഗം' പിറക്കുമ്പോൾ മക്കൾ ജീവനോടെ മടങ്ങിവരും എന്ന വിചിത്രമായ മറുപടിയാണ് മാതാവായ പത്മജ നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുനർജനിക്കുമെന്ന വിശ്വാസത്തിൽ പെൺമക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ
Next Article
advertisement
ഏഷ്യാകപ്പ്: ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാൻ‌ വിസമ്മതിച്ചതിനോട് പാക് ക്യാപ്റ്റൻ‌ പ്രതിഷേധിച്ചതെങ്ങനെ?
ഏഷ്യാകപ്പ്: ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാൻ‌ വിസമ്മതിച്ചതിനോട് പാക് ക്യാപ്റ്റൻ‌ പ്രതിഷേധിച്ചതെങ്ങനെ?
  • ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചതിൽ പാക് ക്യാപ്റ്റൻ പ്രതിഷേധിച്ചു.

  • സൽമാൻ അലി ആഗ പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ പങ്കെടുക്കാതെ പ്രതിഷേധിച്ചു.

  • സൈന്യത്തിന് സമർപ്പിക്കാൻ ഇന്നത്തെ വിജയം, സൂര്യകുമാർ യാദവ് പറഞ്ഞു.

View All
advertisement