TRENDING:

Attack| പാലക്കാട്ട് ഒരാൾക്ക് കൂടി വെട്ടേറ്റു

Last Updated:

മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൂന്ന് സ്കൂട്ടറുകളിലായി എത്തിയ ആറംഗ സംഘം ആക്രമിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: എസ്.ഡി.പി.ഐ നേതാവ് സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ ആകുന്നതിന് മുമ്പ് പാലക്കാട് ജില്ലയിൽ ഒരാൾക്ക് കൂടി വെട്ടേറ്റു. മേലാമുറിയിലാണ് സംഭവം. ആർ എസ് എസ് നേതാവ് ശ്രീനിവാസനാണ് വെട്ടേറ്റത്( മൂന്നാമത് ഒരാൾക്ക് വെട്ടേറ്റന്ന തരത്തിൽ നേരത്തെ വന്ന വാർത്ത തെറ്റാണ്.).
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also Read- Palakkad Murder| ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു; 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകം

മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മൂന്ന് സ്കൂട്ടറുകളിലായി എത്തിയ ആറംഗ സംഘം ആക്രമിച്ചത്. തലയ്ക്കും മുഖത്തും പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയില്‍ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ എസ് ഡി പി ഐ ആണെന്ന് ബി ജെ പി ആരോപിച്ചു.

advertisement

Also Read- Palakkad Murder | സുബൈറിന്റെ ശരീരത്തില്‍ 50ല്‍ അധികം വെട്ടുകള്‍; രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ബൈക്കിലെത്തിയ സംഘമാണ് ശ്രീനിവാസനെ വെട്ടിയത്. തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടത്.

Also Read-Palakkad Murder | RSS നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചംഗ സംഘം; പിന്നില്‍ എസ്ഡിപിഐയെന്ന് BJP

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവിടെയുള്ളതിനാൽ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് ശ്രീനിവാസന്‍റെ മരണം സ്ഥിരീകരിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Attack| പാലക്കാട്ട് ഒരാൾക്ക് കൂടി വെട്ടേറ്റു
Open in App
Home
Video
Impact Shorts
Web Stories