കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കളക്ഷനാണ് മോഷ്ടിക്കപ്പെട്ടത്. ഇവിടുത്തെ സിസിടിവി ക്യാമറകൾ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം. സ്ഥലത്തെക്കുറിച്ച് നല്ല ധാരണയുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം.
ഡിപ്പാര്‍ട്‌മെന്റുമായി ബന്ധമുള്ളവരോ അടുത്തിടെ പുറത്തിറങ്ങിയവരോ ആകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.മോഷ്ടാവിനെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Location :
Thiruvananthapuram,Kerala
First Published :
Aug 18, 2025 10:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം പൂജപ്പുര പൊലീസ് ക്യാന്റീനിൽ നിന്ന് 4 ലക്ഷത്തോളം രൂപ മോഷണം പോയി
