"വധിക്കാന്‍ ഗൂഢാലോചന നടത്തിയും വധക്കേസില്‍ പ്രതിയായുമൊക്കെയുള്ള പരിചയം അന്‍വറിനാണുള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കെയാണ് അന്‍വറിനെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജനപ്രതിനിധിയെന്ന നിലയില്‍ എല്ലാനിലയ്ക്കും പരാജയപ്പെട്ടതോടെ രക്തസാക്ഷി പരിവേഷം ലഭിക്കാനായി നടത്തിയ നാടകമാണിതെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം മനസിലാകും. വ്യാജ പരാതിക്കെതിരെ മാനനഷ്ടക്കേസ് നല്‍കും . നിയമനടപടി സ്വീകരിക്കും"- ആര്യാടൻ ഷൌക്കത്ത് പറഞ്ഞു
റീഗൾ എസ്‌റ്റേറ്റിലെ മരങ്ങള്‍ മോഷ്ടിച്ചു കടത്തിയതിലും കമുക് മരങ്ങള്‍ വെട്ടിമുറിച്ച കേസുകളിലും എം.എല്‍.എയുടെ സഹായിയും ബിനാമിയും അറസ്റ്റിലായതിന്റെ ജാള്യത മറയ്ക്കാനാണ് പി.വി അന്‍വര്‍ വധശ്രമമെന്ന വ്യാജ പരാതിയുമായി രംഗത്തെത്തിയതെന്ന് ആണ് റീഗള്‍ എസ്റ്റേറ്റ് ഉടമ ജയമുരുഗേഷും ഭര്‍ത്താവ് മുരുഗേഷ് നരേന്ദ്രനും പറയുന്നത്.
advertisement
"ലോക്ഡൗണ്‍ കാലത്ത് റീഗള്‍ എസ്‌റ്റേറ്റിലും മാമ്പറ്റയിലെ ബൃന്ദാവൻ എസ്റ്റേറ്റിലും വ്യാപകമായി നാശ നഷ്ടങ്ങൾ ചിലർ വരുത്തിയിട്ടുണ്ട്. തേക്കും, റബ്ബർ മരങ്ങളും മോഷ്ടിച്ച് കടത്തുകയും കമുകിൻ തൈകൾ വെട്ടി നശിപ്പിക്കുകയും ചെയ്തു. ഇതിന് പുറമെ ആണ് കുഴല്‍കിണറുകള്‍ നശിപ്പിക്കുകയും എസ്‌റ്റേറ്റ് ജീപ്പ് കേടുവരുത്തുകയും ചെയ്തത്. ഈ കേസുകളിൽ എം.എല്‍.എയുടെ സഹായികളായ കൈനോട്ട് അന്‍വറും എ.കെ.എ സിദ്ദിഖും അറസ്റ്റിലായി. ഇതിനു പിന്നാലെ എന്റെ എസ്റ്റേറ്റ് ആക്രമിക്കാനും മോഷണത്തിനും നീക്കം നടത്തുന്നതായറിഞ്ഞതോടെയാണ് നാല് സെക്യൂരിറ്റി ജീവനക്കാരെ കൊണ്ടുവന്നത്"- ജയ മുരുകേഷും മുരുകേഷും പറഞ്ഞു.
"പിന്നീട് കരുതൽ കസ്റ്റഡിയിൽ എടുത്ത ഇവർക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് അറിയിച്ചതോടെ അന്നു തന്നെ സെക്യൂരിറ്റി ജീവനക്കാരെ പറഞ്ഞയക്കുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പൂക്കോട്ടുംപാടം പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളിലും എം.എല്‍.എയെ വധിക്കാനുള്ള ശ്രമമുള്ളതായി പറയുന്നില്ല. എം.എല്‍.എയുടെ സഹായികള്‍ നല്‍കിയ പരാതിയില്‍പോലും ഇക്കാര്യമില്ല. സംഭവം നടന്ന് രണ്ട് ദിവസത്തിനു ശേഷം വധശ്രമമെന്ന കഥയുമായി രംഗത്തെത്തിയതില്‍ ദുരൂഹതയുണ്ട്"- റീഗൽ എസ്റ്റേറ്റ് ഉടമകൾ പറഞ്ഞു.
റീഗള്‍ എസ്‌റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചടക്കാന്‍ ശ്രമിച്ചതിനാണ് പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി പൂക്കോട്ടുംപാടം പോലീസ് കേസെടുത്തത്. ഇതിനു ശേഷം നിരന്തരമായി എസ്‌റ്റേറ്റില്‍ അതിക്രമം നടത്തുകയാണ് ". വധിക്കാന്‍ ശ്രമിച്ചു എന്ന എം.എല്‍.എയുടെ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയ മുരുഗേഷും മുരുഗേഷ് നരേന്ദ്രനും പ്രസ്താവനയിൽ അറിയിച്ചു.
TRENDING:സമൂഹമാധ്യമങ്ങളിൽ തരംഗമായ പാട്ടുകാരി; രേണുകയുടെ പാട്ട് പങ്കുവച്ച് രാഹുല്‍ ഗാന്ധി[NEWS]യുഎസില്‍ മലയാളി നഴ്സിന്‍റെ കൊലപാതകം; യുവതിക്ക് കുത്തേറ്റത് 17 തവണ; നിലത്തു വീണ് പിടഞ്ഞയാളുടെ ദേഹത്ത് കാറോടിച്ച് കയറ്റി[NEWS]കരോലിയും റൂബിയും ഉമ്മുക്കുൽസു എന്ന പുള്ളിമാനും; വാളയാർ മാൻപാർക്കിലെ കഥ[NEWS]
പി വി അൻവർ എംഎൽഎക്ക് എതിരെ നിയമനടപടി സ്വീകരിക്കും എന്ന് ആരോപണ വിധേയൻ ആയ മാധ്യമ പ്രവർത്തകൻ എംപി വിനോദും വ്യക്തമാക്കിയിട്ടുണ്ട്.
തനിക്ക് വധ ഭീഷണി ഉണ്ടെന്ന് നിലമ്പൂർ എംഎൽഎ പിവി അൻവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
പൂക്കോട്ടു പാടം റീഗൽ എസ്റ്റേറ്റ് ഉടമ ഉടമ ജയമുരുഗേഷ്
ഭര്‍ത്താവ് മുരുഗേഷ് നരേന്ദ്രൻ, കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർക്ക് എതിരെ ആണ് അൻവറിൻ്റെ പരാതി. തന്നെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി കണ്ണൂരിൽ നിന്ന് ഗുണ്ടകളെ കൊണ്ടുവന്നു. എന്നാണ് അൻവറിൻ്റെ പരാതി. പയ്യന്നൂർ ധനരാജ് വധക്കേസിലെ പ്രതിയായ വിപിൻ അടക്കം നാലു പേരാണ് റീഗൽ എസ്റ്റേറ്റിൽ എത്തിയതെന്ന് പരാതിയിൽ പറയുന്നു.
