TRENDING:

മദ്യപിച്ച് ഒപിയില്‍ കയറി വനിതാ ഡോക്ടർക്കും ജീവനക്കാർക്കും നേരെ മധ്യവയസ്കന്റെ അസഭ്യവർഷം; സംഭവം വയനാട് വൈത്തിരിയില്‍

Last Updated:

വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഒ.പി യിൽ മദ്യപിച്ചെത്തിയായിരുന്നു മധ്യവയസ്കന്റെ പരാക്രമം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട്ടിൽ വനിതാ ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാർക്കും നേരെ മധ്യവയസ്കന്‍റെ  അസഭ്യം വർഷം.വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഒ.പി യിൽ മദ്യപിച്ചെത്തിയായിരുന്നു മധ്യവയസ്കന്റെ പരാക്രമം. ലക്കിടി സ്വദേശി വേലായുധനെതിരെയാണ് പരാതി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.  ഒ.പിയിലെത്തിയ പ്രതി
advertisement

ബഹളമുണ്ടാക്കുകയും വനിതാ ഡോക്ടര്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് അസഭ്യം പറയും ചെയ്തു. സുരക്ഷാ ജീവനക്കാരെയും അസഭ്യം പറഞ്ഞു.സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് മൊബൈൽ ദൃശ്യങ്ങളടക്കം ഹാജരാക്കി നല്‍കിയ പരാതിയില്‍ വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read- ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് ഏഴുവർഷം വരെ ശിക്ഷ; ഓർഡിനൻസിന് അംഗീകാരം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, ആശുപത്രിയിലെ ആക്രമണങ്ങൾക്ക് ശിക്ഷ വർദ്ധിപ്പിച്ച് ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഏഴ് വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ ഓർഡിനൻസിൽ നിർദ്ദേശിക്കുന്നു. സെക്യൂരിറ്റി, ആംബുലൻസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരെ ആരോഗ്യ പ്രവർത്തകരുടെ പട്ടികയിൽ ഉൾപ്പെടുത്തി. പരാതികളും തിരുത്തുകളും നിയമസഭയിൽ ഔദ്യോഗിക ഭേദഗതിയായി തന്നെ കൊണ്ടുവരും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ച് ഒപിയില്‍ കയറി വനിതാ ഡോക്ടർക്കും ജീവനക്കാർക്കും നേരെ മധ്യവയസ്കന്റെ അസഭ്യവർഷം; സംഭവം വയനാട് വൈത്തിരിയില്‍
Open in App
Home
Video
Impact Shorts
Web Stories