TRENDING:

ഫേസ്ബുക്കിലെ 'അശ്വതി അച്ചു' പിടിയിലായി; 32 കാരിയുടെ കെണിയിൽ വീണത് നിരവധി യുവാക്കൾ

Last Updated:

പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കിൽ വ്യാജ അക്കൌണ്ടുണ്ടാക്കി പ്രൊഫൈൽ ചിത്രമായി നൽകിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ഫേസ്ബുകില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തിൽ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികൾ നൽകിയ പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കിൽ വ്യാജ അക്കൌണ്ടുണ്ടാക്കി പ്രൊഫൈൽ ചിത്രമായി നൽകിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് അശ്വതി ശ്രീകുമാർ വ്യാജ അക്കൌണ്ട് സൃഷ്ടിച്ചത്.
Representative photo (Image: Reuters)
Representative photo (Image: Reuters)
advertisement

ഈ അക്കൌണ്ട് ഉപയോഗിച്ച് യുവാക്കളുമായി ചാറ്റു ചെയ്യുകയും പണം തട്ടിയെടുക്കുകയുമാണ് അശ്വതി ചെയ്തിരുന്നത്. യുവാക്കളുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ ആശുപത്രി ചെലവ് ഉൾപ്പടെ അത്യാവശ്യ കാര്യങ്ങൾക്കെന്ന് പറഞ്ഞു പണം ആവശ്യപ്പെടും. ഇത് വിശ്വസിച്ച് യുവാക്കൾ പണം നൽകാൻ തയ്യാറാകും. തുടർന്ന് അനുശ്രീ അനുവിന്‍റെ ബന്ധു എന്ന പേരിൽ അശ്വതി നേരിട്ടെത്തി യുവാക്കളിൽനിന്ന് പണം സ്വീകരിക്കുകയുമാണ് ചെയ്തിരുന്നത്. പണം നൽകി കഴിഞ്ഞാൽ പിന്നീട് യുവാക്കളെ മെസഞ്ചറിൽ ബ്ലോക്ക് ചെയ്യുകയാണ് അശ്വതിയുടെ രീതി.

advertisement

നിരവധി യുവാക്കൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിരുന്നു. ഇതേ തുടർന്ന് അനുശ്രീ അനു, അശ്വതി അച്ചു എന്നീ അക്കൌണ്ടുകൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, നിരവധി പേർ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ഇത് കൊച്ചി സ്വദേശിനികളായ യുവതികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് തങ്ങളുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നതായി മനസിലായത്. തുടർന്ന് അവർ തൃക്കാക്കര ഇന്‍ഫോപാര്‍ക് സൈബര്‍ പൊലീസില്‍ പരാതി നൽകുകയായിരുന്നു.

Also Read- ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ വിദ്യാർത്ഥിയുടെ നഗ്നതാപ്രദർശനം; 15 കാരന്‍ കസ്റ്റഡിയില്‍

എന്നാൽ തൃക്കാക്കര ഇന്‍ഫോപാര്‍ക് സൈബര്‍ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഫേസ്ബുക്കിനോട് വിശദീകരണം തേടാതെ കേസെടുക്കാനാകില്ലെന്നാണ് അവർ അറിയിച്ചത്. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ യുവതികൾ നടത്തിയ അന്വേഷണത്തിലാണ് ശൂരനാട് സ്വദേശിനിയായ അശ്വതിയാണ് തങ്ങളുടെ ഫോട്ടോ ഉപയോഗിച്ച് അക്കൌണ്ട് സൃഷ്ടിച്ചതെന്ന് മനസിലായത്.

advertisement

You may also like:വേർപിരിയുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കൊന്ന് സ്വകാര്യ ഭാഗം പാചകം ചെയ്ത് ഭാര്യ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് കൊച്ചി സ്വദേശിനികളായ യുവതികൾ കൊല്ലം ശൂരനാട് എത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് അശ്വതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പണം തട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫേസ്ബുക്കിലെ 'അശ്വതി അച്ചു' പിടിയിലായി; 32 കാരിയുടെ കെണിയിൽ വീണത് നിരവധി യുവാക്കൾ
Open in App
Home
Video
Impact Shorts
Web Stories