വേർപിരിയുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കൊന്ന് സ്വകാര്യ ഭാഗം പാചകം ചെയ്ത് ഭാര്യ
- Published by:Naseeba TC
- news18-malayalam
Last Updated:
അടുക്കളയിൽ പാനിൽ പാചകം ചെയ്ത നിലയിൽ അവയവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
റിയോ ഡി ജനീറോ: വിവാഹ ബന്ധം വേർപിരിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യ. ബ്രസീലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ മുപ്പത്തിമൂന്ന് കാരിയായ ഡയൻ ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആന്ദ്രേ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസികളാണ് സംഭവം പൊലീസിൽ അറിയിച്ചതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് വീട്ടിലെത്തുമ്പോൾ നഗ്നനായി തറയിൽ ജീവനറ്റ നിലയിലായിരുന്നു ആന്ദ്രേ. ഇയാളുടെ സ്വകാര്യഭാഗവും മുറിച്ച് മാറ്റപ്പെട്ട നിലയിലായിരുന്നു.
ജൂൺ 7 നാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. വിവാഹ ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടയിൽ ഡയൻ ആന്ദ്രേയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം സ്വകാര്യഭാഗം മുറിച്ചു മാറ്റി പാചകം ചെയ്തു. അടുക്കളയിൽ പാനിൽ പാചകം ചെയ്ത നിലയിൽ അവയവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
advertisement
പച്ചക്കറി അരിയാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയതെന്നണ് കരുതുന്നത്. രക്തം പുരണ്ട നിലയിൽ കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പത്ത് വർഷം മുമ്പാണ് ഡയനും ആന്ദ്രേയും വിവാഹിതരായത്. ഇതിനിടയിൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ പതിവായി. തുടർന്ന് വേർപിരിഞ്ഞായിരുന്നു താമസം. എട്ട് വയസ്സുള്ള മകനും അഞ്ച് വയസ്സുള്ള മകളും ദമ്പതികൾക്കുണ്ട്. കുട്ടികൾക്കൊപ്പം ഇരുവരും ചില അവസരങ്ങളിൽ ഒന്നിക്കാറുണ്ടായിരുന്നു.
You may also like:ബാറുകളും ബിവറേജസ് ഔട്ട്ലെറ്റും ഉടൻ തുറക്കില്ല; കശുമാവിൽനിന്ന് മദ്യം ഉൽപാദിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ
അതേസമയം, കൊലപാതകം നടക്കുന്ന സമയത്ത് കുട്ടികൾ വീട്ടിലില്ലായിരുന്നു. ഇരുവരും ചേർന്ന് നടത്തുന്ന പിസ്സ ഷോപ്പായിരുന്നു വരുമാന മാർഗം. കൊലപാതക ദിവസം രാത്രി ഇരുവരും ഒന്നിച്ച് ബാറിൽ പോയിരുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇവിടെ വെച്ച് വിവാഹമോചനവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായെന്നാണ് കരുതുന്നത്.
advertisement
You may also like:ലൈംഗികാതിക്രമം; സ്വയം പ്രഖ്യാപിത ആൾദൈവം ശിവ്ശങ്കർ ബാബയ്ക്കെതിരെ കേസെടുത്തു
ആന്ദ്രേ ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഡയന്റെ അഭിഭാഷകൻ പറയുന്നു. ആത്മരക്ഷാർത്ഥമാണ് ഡയൻ ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് അഭിഭാഷകന്റെ വാദം. എന്നാൽ, ആന്ദ്രേ തന്നെ ചതിച്ചു എന്ന ഡയൻ സംശയിച്ചിരുന്നതായും ഇതിനെ തുടർന്നാണ് കൊലപാതകമെന്നും ആന്ദ്രേയുടെ സഹോദരി അഡ്രിയാന സാന്റോസ് ആരോപിക്കുന്നു.
കൊലപാതകം, മൃതദേഹത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഡയനെ അറസ്റ്റ് ചെയ്തത്.
Location :
First Published :
June 14, 2021 3:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വേർപിരിയുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കൊന്ന് സ്വകാര്യ ഭാഗം പാചകം ചെയ്ത് ഭാര്യ