ഇന്റർഫേസ് /വാർത്ത /Crime / ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ വിദ്യാർത്ഥിയുടെ നഗ്നതാപ്രദർശനം; 15 കാരന്‍ കസ്റ്റഡിയില്‍

ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ വിദ്യാർത്ഥിയുടെ നഗ്നതാപ്രദർശനം; 15 കാരന്‍ കസ്റ്റഡിയില്‍

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത് എന്തിനാണെന്ന ചോദ്യത്തിന് തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി.

  • Share this:

മുംബൈ: ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയ്ക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ 15 കാരൻ അറസ്റ്റിൽ. ഫെബ്രുവരി 15 നും മാർച്ച് 2 നും ഇടയിലായിരുന്നു സംഭവം. വ്യാജ നമ്പരും ഇ-മെയിൽ അഡ്രസും ഉപയോഗിച്ചാണ് വിദ്യാർത്ഥി ഓൺലൈൻ ക്ലാസിന് കയറിയതെന്നും പൊലീസ് കണ്ടെത്തി.

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ പതിനഞ്ചുകാരൻ ക്ലാസ് നടക്കുന്നതിനിടയിൽ തുടർച്ചയായി അധ്യാപികയ്ക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. വ്യാജ ഐഡിയിൽ ക്ലാസിൽ കയറി വിദ്യാർത്ഥി അശ്ലീലപ്രദർശനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അധ്യാപികയ്ക്ക് വിദ്യാർത്ഥിയുടെ മുഖം വ്യക്തമായിരുന്നില്ല. മുഖം സ്ക്രീനിൽ വ്യക്തമാകാതിരിക്കാനുള്ള മുൻകരുതലുകളും വിദ്യാർത്ഥി എടുത്തിരുന്നു. എന്നാൽ അധ്യാപിക എടുത്ത ഫോട്ടോ കേസ് അന്വേഷണത്തില്‍ സഹായിച്ചതായും പോലീസ് പറഞ്ഞു.

ദിവസങ്ങളോളം നഗ്നതാപ്രദർശനം തുടർന്നതോടെ അധ്യാപിക പൊലീസിനെ സമീപിക്കുകയായിരുന്നു. ഐപി അഡ്രസ് മനസ്സിലാക്കിയാണ് പൊലീസ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. രാജസ്ഥാനിലെ ജയ്സാൽമേറിൽ നിന്നാണ് വിദ്യാർത്ഥിയെ പിടികൂടിയത്.

You may also like:വേർപിരിയുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കൊന്ന് സ്വകാര്യ ഭാഗം പാചകം ചെയ്ത് ഭാര്യ

ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത് എന്തിനാണെന്ന ചോദ്യത്തിന് തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി.

17കാരനെ 'തട്ടിക്കൊണ്ടു' പോയി ലൈംഗികമായി പീഡിപ്പിച്ചു; 23 കാരി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസിൽ 23 കാരിയെയാണ് പോക്സോ നിയമപ്രകാരം കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ മെയ് 25 മുതൽ ആണ്‍കുട്ടിയെ കാണാതായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കാണാതായി രണ്ട് ആഴ്ച പിന്നിട്ട ശേഷമാണ് സൂറത്തിൽ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. അവിടെ യുവതിക്കൊപ്പമായിരുന്ന കുട്ടിയെ പൊലീസ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

You may also like:'അമ്പിളി പീഡിപ്പിച്ചതല്ല; കേസ് പൊലീസ് കെട്ടിച്ചമച്ചത്; ഏഴുമാസം ഗർഭിണി'; ടിക് ടോക് താരത്തെക്കുറിച്ചുളള വാർത്ത വ്യാജമെന്ന് പെൺകുട്ടി

വിവാഹ വാഗ്ദാനം നൽകിയാണ് യുവതി ആൺകുട്ടിയെ തട്ടിക്കൊണ്ടു വന്നതെന്നാണ് ലഭ്യമാകുന്ന വിവരം. കുട്ടിയെ ഇവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും പൊലീസ് പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു വന്ന് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കിയ കുറ്റത്തിന് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ വിവാഹ ബന്ധം വേർപിരിയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ബ്രസീലിൽ ഭാര്യ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. മുപ്പത്തിമൂന്ന് കാരിയായ ഡയൻ ക്രിസ്റ്റീന റോഡ്രിഗസ് മക്കാഡോ എന്ന യുവതിയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്. ഇതിനുശേഷം സ്വകാര്യഭാഗം മുറിച്ചു മാറ്റി പാചകം ചെയ്തു. അടുക്കളയിൽ പാനിൽ പാചകം ചെയ്ത നിലയിൽ അവയവവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

First published:

Tags: Crime, Online Class