TRENDING:

ചൈനയിൽ കത്തികൊണ്ട് ആൾകൂട്ടത്തിന് നേരെ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു

Last Updated:

സ്കൂൾ അവധിയായതിനാൽ കൂടുതൽ മരണങ്ങളുണ്ടായില്ലെന്ന് ദൃക്സാക്ഷി പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിംഗിൽ കത്തി ഉപയോഗിച്ച് ആക്രമണകാരി ഏഴ് പേരെ കുത്തിക്കൊന്നു. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല.
advertisement

പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് ആക്രമണം നടന്നത്. അക്രമി വഴിയിലുള്ളവരെ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥലത്തെ സ്കൂളിന് സമീപമാണ് ആക്രമണം നടന്നത്. മധ്യവയസ്സുള്ള സ്ത്രീകളായിരുന്നു സ്ഥലത്ത് കൂടുതലായുണ്ടായിരുന്നത്.

You may also like:ഫോണിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ; ആലപ്പുഴയിൽ രണ്ടുപേർ അറസ്റ്റിൽ

സ്കൂൾ അവധിയായതിനാൽ കൂടുതൽ മരണങ്ങളുണ്ടായില്ലെന്ന് ദൃക്സാക്ഷി പറയുന്നു. ചൈനയിൽ പൊതുവിൽ ഇത്തരം ആക്രമണങ്ങൾ കുറവാണെങ്കിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കത്തിയും കോടാലിയും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ.

advertisement

സ്കൂൾ വിദ്യാർത്ഥികളേയും പൊതു ഇടങ്ങളിൽ എത്തുന്ന ആളുകളുമാണ് പലപ്പോഴും ആക്രമണത്തിന് ഇരയാകുന്നത്

മലയാളം വാർത്തകൾ/ വാർത്ത/Crime/
ചൈനയിൽ കത്തികൊണ്ട് ആൾകൂട്ടത്തിന് നേരെ ആക്രമണം; 7 പേർ കൊല്ലപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories