വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അരിപ്പൽ യു പി സ്കൂളിന് സമീപമാണ് സംഭവം. സ്കൂളില്‍ നിന്ന് മകൾക്കുള്ള പുസ്തകവും വാങ്ങി വീട്ടിലേക്ക് പോകാനായി റോഡിൽ ഇറങ്ങിയ യുവതിക്ക് ഏറെ നേരം കാത്തു നിന്നിട്ടും വാഹനമൊന്നും ലഭിച്ചില്ല. തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് കൈ കാണിച്ചു. ബൈക്കില്‍ കയറിയ ഉടനെ ബൈക്ക് ഓടിച്ചിരുന്നയാള്‍ യുവതിയെ സമീപമുള്ള വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ബൈക്കില്‍നിന്ന് എടുത്തുചാടിയപ്പോഴാണ് റോഡില്‍ തലയിടിച്ചു വീണ് പരിക്കേറ്റത്.
Also Read- ദൃശ്യ കൊലക്കേസ്: വിനീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; രോഷാകുലരായി നാട്ടുകാർ
advertisement
കടയ്ക്കൽ താലൂക്കാശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചിതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വനത്തിനുളളിൽ പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്.
മലപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത
കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കുറ്റിപ്പുറം ആതവനാട് വെള്ള റമ്പിലാണ് ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളറമ്പ് സ്വദേശിനി തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (65)യാണ് മരിച്ചത്. തലയ്ക്കടിയേറ്റ നിലയിലാണ്. രക്തം ഒഴുകി പരന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Also Read- പേയിങ് ഗസ്റ്റായി താമസിച്ച വീട്ടിൽ നിന്നും 3 ലക്ഷത്തിലധികം രൂപ മോഷ്ടിച്ചു
രാവിലെ 11 മണിയോടെ അയല്‍ക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മരിച്ച കുഞ്ഞിപ്പാത്തുമ്മ മാനസിക അസ്വാസ്ഥ്യമുള്ളയാളായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇതുകാരണം നാട്ടുകാരുമായി അധികം ബന്ധമുണ്ടായിരുന്നില്ല. എന്നിരുന്നാലും ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീ എന്ന നിലയ്ക്ക് അയല്‍ക്കാര്‍ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു.
Also Read- രണ്ട് വർഷം മുൻപ് കാണാതായ 14കാരിയെ കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമുള്ള കൈക്കുഞ്ഞും
എന്നും പുറത്തുകാണുന്നയാളെ കാണാതായതോടെയാണ് അയല്‍ക്കാര്‍ അന്വേഷിച്ചെത്തിയത്. ഈസമയത്താണ് മൃതദേഹം വീട്ടിനുള്ളില്‍ കിടക്കുന്നത് കണ്ടത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ്. തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.