രണ്ട് വർഷം മുൻപ് കാണാതായ 14കാരിയെ കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമുള്ള കൈക്കുഞ്ഞും
- Published by:Aneesh Anirudhan
- news18
Last Updated:
പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് തിരോധാനത്തെ കുറിച്ച് അന്വേഷിച്ചത്.
പാലക്കാട്: രണ്ടു വർഷം മുൻപ് കൊഴിഞ്ഞാംപാറയിൽനിന്ന് കാണാതായ 14കാരിയെ കണ്ടെത്തി. മധുരയിലെ വാടക വീട്ടിൽ നിന്നും നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനൊപ്പമാണ് പെൺകുട്ടിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. ഒപ്പം താമസിച്ച യുവാവിനായി തിരച്ചിൽ തുടങ്ങിയതായി ഡിവൈ.എസ്.പി സി.ജോൺ വ്യക്തമാക്കി.
പെൺകുട്ടിയെ 2019ലാണ് കാണാതാകുന്നത്. അന്ന് പതിനാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടി ചില ബന്ധുക്കളുടെ അറിവോടുകൂടിയാണ് യുവാവിനൊപ്പം പോയതെന്ന സൂചന ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവർ ഭാര്യ ഭർത്താക്കന്മാരായി മധുരയിൽ താമസിക്കുകയായിരുന്നു.
Also Read യൂട്യൂബ് ചാനൽ വഴി അശ്ലീലം; യൂട്യൂബർ പബ്ജി മദന്‍ അറസ്റ്റിലായി; പരാതിയുമായെത്തിയത് 159 സ്ത്രീകള്‍
പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് തിരോധാനത്തെ കുറിച്ച് അന്വേഷിച്ചത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഒരുവിവരവും കിട്ടാതെ വന്നതോടെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം കേസ് ഏറ്റെടുത്തു. തുടർന്ന് സൈബർ സെല്ലിന്റെയും ശാസ്ത്രീയ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയെ മധുരയിലെ വാടകവീട്ടിൽ നിന്നും കണ്ടെത്തിയത്.
advertisement
വീട്ടിലേക്ക് മാലിന്യം ഇട്ടു; ഇടുക്കിയിൽ വീട്ടമ്മ അയൽവാസിയുടെ കൈവെട്ടി
ഇടുക്കി: മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ വീട്ടമ്മ യുവാവിന്റെ കൈവെട്ടി. ഇടുക്കി അണക്കരയിലാണ് സംഭവം. അണക്കര ഏഴാംമൈൽ സ്വദേശി മനു(30)വിന്റെ കയ്യിലാണ് വെട്ടേറ്റത്. അയല്‍വാസിയായ പട്ടശ്ശേരിൽ ജോമോളാണ് വെട്ടിയത്.
advertisement
ജോമോളുടെ വീടിന് സമീപത്ത് മനു സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നു എന്ന് ആരോപിച്ചുണ്ടായ തർക്കമാണ് സംഭവത്തിന് കാരണമായത്. ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യം കണ്ടത്തിയിരുന്നു. ഇരുവീട്ടുകാരും തമ്മില്‍ ഇതിനുമുമ്പും തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
കുമളി പോലീസ് സ്ഥലത്ത് പരിശോധന നടത്തി വരുന്നതോടൊപ്പം ജോമോൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുമുണ്ട്. വൈകിട്ടു തന്നെ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി ജോമോളെ കണ്ടെത്താനായില്ല. ഇവർ രാത്രി തന്നെ തമിഴ്നാട് അതിർത്തിയിലേക്ക് കടന്നു എന്നതായാണ് പോലീസിൻറെ നിഗമനം. ഗുരുതരമായി പരിക്കേറ്റ മനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
advertisement
ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസ്: മാർട്ടിൻ ജോസഫിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഒളിവിൽ കഴിഞ്ഞിരുന്ന തൃശ്ശൂരിൽ ഉൾപ്പെടെ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. മാർട്ടിൻ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
You may also like: ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും
advertisement
മാർട്ടിൻ ജോസഫിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. മാർട്ടിൻ ജോസഫിനെ നാല് ദിവസത്തേക്കാണ് എറണാകുളം ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത് .
മാര്‍ട്ടിന്‍ ജോസഫിന്റെ സാമ്പത്തിക വിവരങ്ങള്‍ തേടി ബാങ്കുകള്‍ക്ക് പോലീസ് നോട്ടീസ് അയച്ചിരുന്നു. മാര്‍ട്ടിന് രണ്ട് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ത്യശൂരിലെ ബാങ്കുകളിലാണ് അക്കൗണ്ടുകള്‍. വലിയ സാമ്പത്തികമോ കാര്യമായ ജോലിയോ ഇല്ലാതിരുന്ന മാര്‍ട്ടിന്‍ ഏതെല്ലാം മാര്‍ഗങ്ങളിലൂടെയാണ് ഈ പണം സമ്പാദിച്ചതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിന്റെ പ്രാഥമിക നടപടിയെന്ന നിലയിലാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നത്.
advertisement
Location :
First Published :
June 18, 2021 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ട് വർഷം മുൻപ് കാണാതായ 14കാരിയെ കണ്ടെത്തി; ഒപ്പം നാല് മാസം പ്രായമുള്ള കൈക്കുഞ്ഞും