ദൃശ്യ കൊലക്കേസ്: പ്രതി വിനീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി; രോഷാകുലരായി നാട്ടുകാർ
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതിയെ കാണാൻ രോഷത്തോടെ നാട്ടുകാർ തടിച്ചുകൂടി. (റിപ്പോർട്ട്- സി വി അനുമോദ്)
advertisement
advertisement
advertisement
advertisement
രാത്രി 15 കിലോമീറ്ററോളം ദൂരം നടന്ന് ആണ് വിനീഷ് ഇവിടെ വന്നത്. വീടിന് അടുത്തുള്ള ഷെഡിൽ ഒളിച്ചിരുന്നു. ആരും കാണാതെ പിൻവാതിലിലൂടെ വീടിന് ഉള്ളിൽ കയറി. ആദ്യം അടുക്കളയിൽ നിന്ന് കത്തി എടുക്കുക ആണ് ചെയ്തത്. കയ്യിൽ ഉണ്ടായിരുന്ന കത്തിക്ക് മൂർച്ച പോര എന്ന് കണ്ട് അടുക്കളയിൽ നിന്ന് വേറെ കത്തി എടുക്കുക ആയിരുന്നു. പിന്നീട് മുകൾ നിലയിൽ ഉള്ള മുറിയിൽ കയറി ഒളിച്ചിരുന്നു.
advertisement
പിന്നീട് താഴേക്ക് വന്ന് ദൃശ്യ ഉറങ്ങുന്ന മുറിയിൽ കയറി. ഇവിടെ എത്തിയ ദൃശ്യയുടെ അനിയത്തി ദേവി ശ്രീയെ ആണ് ആദ്യം അക്രമിച്ചത്. അതിന് ശേഷം ഉറങ്ങിക്കിടന്ന ദൃശ്യയെ നിരവധി തവണ കുത്തി. മുൻ വശത്തെ വാതിൽ വഴി അരമതിൽ ചാടി കടന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു . പിന്നീട് അടുത്ത പറമ്പിലൂടെ വയൽ വഴി ഓടി രക്ഷപ്പെട്ടു- പെരിന്തൽമണ്ണ ഡിവൈഎസ്പി കെ.എം. ദേവസ്യ വിശദീകരിച്ചു.
advertisement
ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രൻ്റെ പെരിന്തൽമണ്ണയിലെ വ്യാപാര സ്ഥാപനത്തിന് തീ കൊടുക്കാനുപയോഗിച്ച ലൈറ്റർ വീട്ടിൽ നിന്നും കണ്ടെടുത്തു. പ്രതി ഉപേക്ഷിച്ച ചെരിപ്പും മാസ്കും കണ്ടെടുത്തു . വീട്ടിലെ തെളിവെടുപ്പിന് ശേഷം വിനീഷിനെ പരിസര പ്രദേശങ്ങളിലും കൊണ്ടുപോയി. രക്ഷപ്പെടാൻ പോയ വഴികളും സ്ഥലങ്ങളും പ്രതി കാണിച്ച് കൊടുത്തു. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ആയിരുന്നു തെളിവെടുപ്പ്.
advertisement