TRENDING:

Kidnap Attempt | ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് പിടിയിൽ

Last Updated:

ഇതിന് മുമ്പ് പലതവണ പ്രതി പെൺകുട്ടികളെ കാറിൽ പിന്തുടർന്നിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച (Kidnap Attempt) കേസിൽ യുവാവ് പിടിയിൽ. മുടപുരം കിഴുവിലം പെയ്കവിളാകം വീട്ടില്‍ ഷൈജു (32) ആണ് പോലീസിന്റെ (Police) പിടിയിലായത് (Arrest).
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഞായറാഴ്ച കഴക്കൂട്ടത്താണ് സംഭവം. മൂന്നു മുക്കിനു സമീപത്തുവച്ച് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചെമ്പഴന്തി സ്വദേശികളായ 13കാരികളായ പെൺകുട്ടികളെ കാറില്‍ എത്തിയ ഷൈജു കാറിലേക്ക് കയറ്റിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തിയത്. ഇയാളിൽ നിന്നും രക്ഷപ്പെട്ടോടിയ പെൺകുട്ടികൾ അടുത്തുള്ള വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇതിന് മുമ്പ് പലതവണ പ്രതി പെൺകുട്ടികളെ കാറിൽ പിന്തുടർന്നിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് കാറിന്റെ നമ്പർ പരിശോധിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ (Pocso Case) ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിലും ഒരു പോക്‌സോ കേസ് നിലവിലുണ്ട്.

advertisement

Also read- Arrest for sexual misbehaviour | ട്രെയിനിൽ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ

എസ്എച്ച്ഒ ജെ എസ്‌ പ്രവീൺ, എസ്ഐ മാരായ മിഥുൻ, ജിനു, സിപിഒ മാരായ സജാദ്ഖാൻ, ബിനു, നസിമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Murder| മലപ്പുറത്ത് മദ്യലഹരിയിൽ സംഘർഷം; മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു

മലപ്പുറം (Malappuram) നിലമ്പൂരിൽ (Nilambur) മദ്യ ലഹരിയിൽ നടന്ന അടിപിടിക്കൊടുവിൽ മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു. ചുങ്കത്തറ മുപ്പാലിപ്പൊട്ടിയിൽ, പുത്തൻവീട് തങ്കച്ചൻ (69) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട് മകൻ വർഗീസ് (41) നെ എടക്കര പൊലീസ് (Edakkara Police) കസ്റ്റഡിയിലെടുത്തു.

advertisement

വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. മദ്യപിച്ച്‌ അച്ഛനും മകനും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയായിരുന്നു. ശരീരമാസകലം മർദനമേറ്റ നിലയിൽ റോഡിൽ കണ്ട വർഗീസിനെ നാട്ടുകാർ ഉടൻ നിലമ്പുർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read- കിഴക്കമ്പലത്ത് മർദനമേറ്റ Twenty Twenty പ്രവർത്തകന്റെ നില ഗുരുതരം; ആക്രമണത്തിന് പിന്നിൽ CPM എന്ന് പരാതി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിവരം അറിഞ്ഞെത്തിയ എടക്കര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇരുവരും ഒന്നിച്ച് മദ്യപിച്ച് തർക്കമുണ്ടാവുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. തങ്കച്ചന്റെ സഹോദരൻ ഇരുവർക്കുമെതിരെ നേരത്തെ പരാതി നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Kidnap Attempt | ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവാവ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories