Arrest for sexual misbehaviour | ട്രെയിനിൽ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ
Arrest for sexual misbehaviour | ട്രെയിനിൽ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ
ഫെബ്രുവരി 9ന് നുങ്കമ്പാക്കത്ത് നിന്നും താമ്പരത്തേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ വച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയായ യുവതിക്ക് നേരെ യുവാവിന്‍റെ അതിക്രമം
ട്രെയിനിൽ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ. ചെന്നൈ മീനമ്പാക്കം സ്വദേശി ലക്ഷ്മണന്‍ എന്ന ഇരുപത്തിമൂന്നുകാരനെയാണ് ദക്ഷിണ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത്. ഫെബ്രുവരി 9ന് നുങ്കമ്പാക്കത്ത് നിന്നും താമ്പരത്തേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ വച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയായ യുവതിക്ക് നേരെ യുവാവിന്‍റെ അതിക്രമം.
രാത്രി 9.40 ഓടെയാണ് യുവതി ട്രെയിനില്‍ കയറുന്നത്. ട്രെയിന്‍ പല്ലാവരം സ്റ്റേഷന്‍ കടന്നു പോയതിന് ശേഷം പ്രതിയായ യുവാവ് ലേഡീസ് കമ്പാര്‍ട്ട്മെന്‍റിലെത്തി യുവതിക്ക് നേരെ ഇരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധിച്ച യുവതി തന്‍റെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് കണ്ട യുവാവ് ട്രെയിന്‍ ക്രോംമ്പേട്ട് സ്റ്റേഷനിലെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു.
തുടര്‍ന്ന് യുവതി ദൃശ്യങ്ങടക്കം കാട്ടി സെന്‍റ് തോമസ് മൗണ്ട് റെയില്‍വേ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ ക്രോംമ്പേട്ടില്‍ നിന്ന് പിടികൂടി താമ്പരം റെയില്‍വേ പോലീസിന് കൈമാറി. ഇന്ത്യന്‍ ശിക്ഷാനിയമം 354-എ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.
തമിഴിലെ പ്രമുഖ യൂട്യൂബ് ചാനലില്‍ ജോലി ചെയ്യുന്ന യുവതി ദ്യശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും സ്ത്രീകളുടെ സുരക്ഷയ്ക്കായി ട്രെയിനുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
എന്റെ ഐഡന്റിറ്റി കാർഡ് കണ്ടിട്ടും ഞാൻ ഒരു മാധ്യമപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിട്ടും അയാള്‍ എന്റെ മുന്നിൽ സ്വയംഭോഗം ചെയ്യുന്നത് ഞാന്‍ കാണാനിടയായി. ഒന്നാമതായി, അവൻ ഒരു ലേഡീസ് കംപാർട്ട്മെന്റിൽ കയറാൻ പാടില്ലായിരുന്നു, പിന്നെ എങ്ങനെയാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ അയാള്‍ ധൈര്യപ്പെടുന്നത്?
ഞാൻ നിലവിളിച്ചപ്പോൾ അവൻ ചാടി കംപാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങി, അവനോടൊപ്പം മറ്റ് നാലോ അഞ്ചോ പുരുഷന്മാർ ഉണ്ടായിരുന്നുവെങ്കിൽ ഞാൻ തനിച്ചായിരുന്നെങ്കിൽ എനിക്ക് എന്ത് സംഭവിക്കുമായിരുന്നു? ഈ സംഭവത്തിന് ശേഷമെങ്കിലും സർക്കാർ ഇതിനെതിരെ നടപടിയെടുക്കണം. സ്ത്രീകളുടെ കമ്പാർട്ടുമെന്റിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയോ രാത്രിയിൽ ഒരു ഗാർഡിനെ നിയോഗിക്കുകയോ വേണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഇത് മറ്റ് സ്ത്രീകൾക്ക് കൂടുതൽ അവബോധം നൽകുമെന്നും യുവതി വീഡിയോയിൽ പറഞ്ഞു.
കാസർകോട് ചിറ്റാരിക്കലിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച (Rape case) കേസില്‍ പാസ്റ്റർക്ക് (pastor) 17 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഭീമനടി കല്ലാനിക്കാട്ട് സ്വദേശി ജെയിംസ് മാത്യു എന്ന സണ്ണിക്കാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പ്രാർത്ഥനയുടെ മറവിൽ പ്രതിയുടെ വീട്ടിൽ വച്ചും പരാതിക്കാരിയുടെ വീട്ടിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2014 മാർച്ച് മുതൽ വീട്ടമ്മയെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതി സണ്ണി ഒന്നര ലക്ഷം രൂപ പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.