Also Read- അടയ്ക്കാവ്യാപാരി സിനിമാ നടനാകാനെത്തി; ഹണിട്രാപ്പിൽ കുടുക്കി 50 ലക്ഷം തട്ടിയ 19കാരി അറസ്റ്റിൽ
വെഞ്ഞാറമൂട് നിന്നും കാരേറ്റിലേക്കുള്ള യാത്രയ്ക്കിടെ ആലന്തറ പെട്രോൾ പമ്പിന് സമീപം വെച്ച് ഓട്ടോയുടെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന കാരേറ്റ് മാമാട് പിള്ള വീട്ടിൽ പ്രഭാകരൻ (72) ആണ് ഷിജുവിനെ കുത്തിയത്. കയ്യിൽ കരുതിയ കത്തിയെടുത്ത് പ്രഭാകരൻ ആഴത്തിൽ കുത്തുകയായിരുന്നു.
Also Read- കൂട്ടബലാത്സംഗക്കേസിൽ ആരോപണവിധേയനായ സിഐയുടെ ചോദ്യം ചെയ്യൽ തുടരുന്നു; അറസ്റ്റിന് തെളിവായില്ലെന്ന്
advertisement
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് പോലീസ് എത്തിയാണ് ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് അന്ന് തന്നെ പിടികൂടിയിരുന്നു. ഇവർ തമ്മിൽ നേരത്തെ മുൻ വൈരാഗ്യം ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.
ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷിജു മരണമടഞ്ഞത്.
