advertisement

കൂട്ടബലാത്സംഗക്കേസിൽ ആരോപണവിധേയനായ സിഐയുടെ ചോദ്യം ചെയ്യൽ തുടരുന്നു; അറസ്റ്റിന് തെളിവായില്ലെന്ന്

Last Updated:

സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം നടക്കുന്നതായും പരാതിയിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവാനുണ്ടെന്നും ഡിസിപി പറഞ്ഞു

കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ ആരോപണ വിധേയനായ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്ന് രാവിലെ സി ഐ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി.
ഇദ്ദേഹത്തെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. തുടർന്ന് രാത്രിയോടെ വിട്ടയച്ചു. ഇതുവരെയും സുനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ആഴത്തിലുള്ള അന്വേഷണം നടക്കുന്നതായും പരാതിയിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവാനുണ്ടെന്നും ഡിസിപി പറഞ്ഞു. മുൻ കാല കുറ്റകൃത്യ പശ്ചാത്തലമുള്ളതുകൊണ്ടാണ് പരാതി ലഭിച്ചതിന് തൊട്ടുപിന്നാലെ കസ്റ്റഡിയിലെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചി മരട് സ്വദേശിയായ പി ആർ സുനു നേരത്തെയും ബലാത്സംഗ കേസിൽ പ്രതിയായിട്ടുണ്ട്. എട്ട് വകുപ്പുതല അച്ചടക്ക നടപടികളും നേരിട്ടിട്ടുണ്ട്. 2021 ല്‍ മുളവികാട് പീഡനക്കേസില്‍ 14 ദിവസം റിമാന്‍ഡിലിരുന്നു. മൂന്ന് പീഡനക്കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഇയാളെ ബേപ്പൂരിലേക്ക് സ്ഥലം മാറ്റിയത് പ്രൊമോഷനോടുകൂടിയായിരുന്നു.
advertisement
സി ഐയോടൊപ്പം സ്ത്രീയടക്കം അഞ്ചു പേര്‍ കൂടി കേസില്‍ കസ്റ്റഡിയിലുണ്ടായിരുന്നു. ഇവരെ നേരത്തെ വിട്ടയച്ചിരുന്നു.
യുവതിയുടെ ഭർത്താവ് ഒരു തൊഴിൽ തട്ടിപ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിയുകയാണ്. ഇത് മുതലെടുത്ത് സിഐ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ പരാതി. തൃക്കാക്കരയിലെ വീട്ടിൽ വച്ചും പിന്നീട് കടവന്ത്രയിലെത്തിച്ചുമാണ് ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്. കേസിൽ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എസ്എച്ച്ഒ ഉൾപ്പെടുന്ന സംഘം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ മൊഴി നൽകിയിട്ടുണ്ട്. സിഐക്ക് പുറമേ വീട്ടുജോലിക്കാരിയും വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്തും ഉൾപ്പെടെ 6 പ്രതികളാണ് കേസിലുള്ളത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൂട്ടബലാത്സംഗക്കേസിൽ ആരോപണവിധേയനായ സിഐയുടെ ചോദ്യം ചെയ്യൽ തുടരുന്നു; അറസ്റ്റിന് തെളിവായില്ലെന്ന്
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement