TRENDING:

Attack | ക്രീം ബണ്ണിൽ ക്രീമില്ല; ബേക്കറി ഉടമയുടെ കൈ യുവാക്കൾ തല്ലിയൊടിച്ചു

Last Updated:

ബേക്കറി ഉടമയേയും, ചായ കുടിക്കാനെത്തിയ വൃദ്ധനേയുമടക്കം അഞ്ച് പേരെയാണ് യുവാക്കൾ മർദിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ക്രീം ബണ്ണിൽ (Cream Bun) ക്രീമില്ലെന്നാരോപിച്ച് കടയുടമയുടെ കൈ യുവാക്കൾ തല്ലിയൊടിച്ചു. ബേക്കറി ഉടമയേയും, ചായ കുടിക്കാനെത്തിയ വൃദ്ധനേയുമടക്കം അഞ്ച് പേരെയാണ് യുവാക്കൾ മർദിച്ചത്. ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിനായിരുന്നു 95 വയസുകാരനായ വൃദ്ധനെ ഇവർ തല്ലിയത്. കോട്ടയം (Kottayam) മറവൻ തുരുത്ത് സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
advertisement

ബുധനാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. ബേക്കറിയിലെത്തിയ യുവാക്കൾ ക്രീം ബൺ ആവശ്യപ്പെട്ടു. ബൺ നൽകിയപ്പോൾ അതിൽ ക്രീമില്ലെന്ന് ആരോപിച്ച് ഇവർ ബേക്കറി ഉടമയെ മർദിക്കുകയായിരുന്നു. തുടർന്ന് കടയിൽ ചായ കുടിക്കാനെത്തിയ വൃദ്ധനെയും, ബേക്കറി ഉടമയുടെ ഭാര്യ, കുട്ടികൾ എന്നിവരെയും യുവാക്കൾ മർദിച്ചു.

ആക്രമണത്തിൽ പരിക്കേറ്റവരെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണം ആരംഭിച്ചതായും ആക്രമണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായും പറഞ്ഞ പൊലീസ് ഇവരെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്നും അറിയിച്ചു.

advertisement

Also Read- Crime | അർദ്ധ രാത്രിയിൽ ഭാര്യാ പിതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ

വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ മദ്രസാ അധ്യാപകൻ അറസ്റ്റിൽ

മദ്രസാ വിദ്യാർഥിനിയോട് (Madrassa Teacher) അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ (Madrassa Teacher) അറസ്റ്റിൽ. ശ്രീകൃഷ്ണപുരം (sreekrishnapuram) ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് പോക്സോ വകുപ്പ് (Pocso) പ്രകാരം ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

Also Read- കണ്ണൂർ തലശ്ശേരി പാർക്കിലെ ഒളിക്യാമറയിൽ സംഘങ്ങൾ നിരവധി പേരെ കുടുക്കി; ദൃശ്യങ്ങൾ വൈറൽ

advertisement

മെയ് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാലുകാരിയായ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രവർത്തകരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മദ്രസാ അധ്യാപകനായ ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Attack | ക്രീം ബണ്ണിൽ ക്രീമില്ല; ബേക്കറി ഉടമയുടെ കൈ യുവാക്കൾ തല്ലിയൊടിച്ചു
Open in App
Home
Video
Impact Shorts
Web Stories