ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ശരത്ചന്ദ്രൻ(19) ആണ് കൊല്ലപ്പെട്ടത്. 2011 മാർച്ച് 14 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പള്ളിപ്പാട് പൊയ്യക്കരയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കളിസ്ഥലത്ത് ഇരുന്ന് പ്രതികൾ പരസ്യമായി മദ്യപിച്ചതിനെ ശരത് ചന്ദ്രൻ ചോദ്യം ചെയ്തതായിരുന്നു.
You may also like: ചാനൽ റേറ്റിംഗിൽ കൃത്രിമം കാണിച്ചു; റിപ്പബ്ലിക് ഉൾപ്പെടെ മൂന്നു ചാനലുകൾക്ക് ഇനിമുതൽ പരസ്യമില്ലെന്ന് ബജാജ്
advertisement
ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനത്തിന് ഇടയാക്കിയത്. സംഭവ ദിവസം ശ്യാംദാസും ശരൺ ദാസും ചേർന്ന് കുട്ടികളുടെ കളി തടസപ്പെടുത്തിയതിനെ ചോദ്യം ചെയ്ത ശരത്തിനെ സ്റ്റംപ് ഊരി തലക്കടക്കുകയായിരുന്നു.
സുഹൃത്തുക്കളായ ഹരീഷ് സുനിൽകുമാർ എന്നിവർ ഇവരെ സഹായിച്ചതായും പൊലിസ് കണ്ടെത്തി. അടിയേറ്റ് വീണ ശരത്തിനെ പിതാവ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തലക്കുള്ളിൽ രക്തം കട്ട പിടിച്ച അവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശരത്ത് രണ്ട് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു.
ഹരിപ്പാട് ശരത് നിവാസിൽ രാമചന്ദ്രന്റെ ഏക മകനാണ് ശരത്ത്. അമ്മയും സഹോദരിയും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ വാദം കേൾക്കാനായി കോടതിയിൽ എത്തിയിരുന്നു. ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ് പി എൻ സീത മുമ്പാകെ വാദം പൂർത്തിയായ കേസിൽ 22 സാക്ഷികളെയാണ് വിസ്തരിച്ചത്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി ഗീത അഡ്വ പി ബൈജു എന്നിവർ വാദിഭാഗത്തിനായി ഹാജരായി
