TRENDING:

ബലാത്സംഗത്തിനു ശേഷം കത്തിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി കയറിപ്പിടിച്ചു; പ്രതി വെന്തു മരിച്ചു

Last Updated:

ബലാത്സംഗം ചെയ്ത ശേഷം കത്തിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി കയറിപ്പിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ പ്രതി മരിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മാൽഡ: ബലാത്സംഗം ചെയ്ത ശേഷം കത്തിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി കയറിപ്പിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ പ്രതി മരിച്ചു. പശ്ചിമ ബംഗാളിലെ മാൽഡയിലാണ് സംഭവം. പൊള്ളലേറ്റ യുവതി മാൽഡ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മുഖത്തും കൈകളിലുമാണ് യുവതിക്ക് പൊള്ളലേറ്റതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
advertisement

പ്രതി തന്നെ വളരെ നാളായി ശല്യം ചെയ്ത് വരികയായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇവർ തിങ്കളാഴ്ച വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോൾ വീട്ടിലെത്തിയ പ്രതി ബലാത്സംഗം ചെയ്യുകയും അതിനു ശേഷം തീ കത്തിക്കുകയുമായിരുന്നു. ഇതിനിടെയാണ് യുവതി പ്രതിയെ കടന്നു പിടിച്ചത്.

Also Read: ഹാഫിസ് സയീദിന്റെ ജമാഅത്തുദ്ദവയെ പാകിസ്ഥാൻ നിരോധിച്ചു

പുക ഉയരുന്നത് കണ്ട പ്രദേശവാസികൾ എത്തിയപ്പോൾ തീപിടിച്ച നിലയിൽ രണ്ടുപേരെയും കണ്ടെത്തുകയായിരുന്നു. മണ്ണെണ്ണ സൂക്ഷിച്ചിരുന്ന പാത്രവും സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മാൽഡ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് പ്രതി മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

advertisement

മണിക്ചക് പൊലീസ് സ്റ്റേഷനു പരിധിയിലുള്ള സുഭാസ് കോളനിയിലെ താമസക്കാരിയാണ് ഇവർ. വിധവയായ ഇവർക്ക് മൂന്ന് പെൺമക്കളാണ്. ഇതിൽ മൂത്ത പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു. ഇവർ മറ്റൊരിടത്താണ് താമസിക്കുന്നത്.

മരിച്ച പ്രതി ച‍ഞ്ചൽ സ്വദേശിയാണ്. ഇയാൾ 35 കിലോമീറ്റർ അകലെയുള്ള സുഭാസ് കോളനി സന്ദർശിച്ചത് എന്തിനാണെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭവത്തെ കുറിച്ച് എല്ലാ തലത്തിലും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറ‍ഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബലാത്സംഗത്തിനു ശേഷം കത്തിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി കയറിപ്പിടിച്ചു; പ്രതി വെന്തു മരിച്ചു