ഹാഫിസ് സയീദിന്റെ ജമാഅത്തുദ്ദവയെ പാകിസ്ഥാൻ നിരോധിച്ചു

Last Updated:

ജമാഅത്തുദ്ദവയ്ക്ക് പുറമെ ജീവകാരുണ്യ വിഭാഗമായ ഫലാഹെ ഇൻസാനിയത് ഫൌണ്ടേഷനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹഫീസ് സയീദിന്‍റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയായ ജമാഅത്തുദ്ദവയെ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചു. പാകിസ്ഥാന്‍ ആഭ്യന്തര കാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമാഅത്തുദ്ദവയ്ക്ക് പുറമെ ജീവകാരുണ്യ വിഭാഗമായ ഫലാഹെ ഇൻസാനിയത് ഫൌണ്ടേഷനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. 1997ല്‍ പാകിസ്ഥാന്‍ പാര്‍ലമെന്റ് പാസാക്കിയ ഭീകരപ്രവര്‍ത്തന വിരുദ്ധ നിയമപ്രകാരമാണ് നിരോധനം.
ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 70 നിരോധിത ഭീകരസംഘടനകളുടെ പട്ടികയിലാണ് ജമാഅത്തുദ്ദവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഘടനയുടെ എല്ലാ സ്വത്തുവകകളും പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം മരവിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും മതപഠന കേന്ദ്രങ്ങളും ഈ സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പുൽവാമ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലെ ഭീകരസംഘടനകളെ നിരോധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഹാഫിസ് സയീദിന്‍റെ സംഘടനകൾ നിരീക്ഷണത്തിലാണെന്നായിരുന്നു ഇതുവരെ പാക് സർക്കാർ പറഞ്ഞിരുന്നത്. പുൽവാമ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷ്-ഇ-മൊഹമ്മദ് ഉൾപ്പടെ ചില ഭീകരസംഘടനകൾക്കെതിരെ നടപടിയെടുത്തതായി കഴിഞ്ഞ ദിവസം പാകിസ്ഥാൻ അറിയിച്ചിരുന്നു. അതിനുപിന്നാലെയാണ് ജമാഅത്തുദ്ദവയ്ക്കെതിരെയും നടപടിയെടുത്തെന്ന വാർത്ത പുറത്തുവരുന്നത്.
advertisement
166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജമാഅത്ത് ഉദ്ദവയുടെ ഭാഗമായ ലഷ്‌ക്കര്‍ ഇ തോയ്ബയായിരുന്നു. വീട്ടുതടങ്കിലായിരുന്ന സയീദിനെ രണ്ടു വര്‍ഷം മുമ്പാണ് പാക് ഭരണകൂടം മോചിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഹാഫിസ് സയീദിന്റെ ജമാഅത്തുദ്ദവയെ പാകിസ്ഥാൻ നിരോധിച്ചു
Next Article
advertisement
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നൈജീരിയയിൽ അമേരിക്ക സൈനിക ഇടപെടലേന്ന് ട്രംപ്
ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ നൈജീരിയയിൽ അമേരിക്ക സൈനിക ഇടപെടലേന്ന് ട്രംപ്
  • നൈജീരിയയിൽ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ അമേരിക്ക സൈനിക ഇടപെടലെന്ന് ട്രംപ്.

  • ക്രിസ്ത്യാനികളെ സംരക്ഷിക്കാൻ അമേരിക്ക സജ്ജമാണെന്നും നൈജീരിയയിൽ സൈനിക നടപടി സാധ്യതയുണ്ടെന്നും ട്രംപ്.

  • നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

View All
advertisement