TRENDING:

'ഭർത്താവിന് മുന്നിൽ വച്ചും ബലാത്സംഗം ചെയ്തു'; ചരിത്രവനിത ഭൻവാരി ദേവിയുടെ മകനെതിരെ പരാതിയുമായി യുവതി

Last Updated:

കുശവ സമുദായത്തിലാണ് ഭൻവാരി ദേവി ജനിച്ചത്. അഞ്ചോ ആറോ വയസ്സുള്ളപ്പോഴാണ് ഭൻവാരി ദേവി വിവാഹിതയായത്. ഇവർക്ക് നാല് മക്കളാണുള്ളത്. രണ്ട് പെൺമക്കളും രണ്ട് ആൺമക്കളും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
1990കളിൽ ബലാത്സംഗത്തിന് എതിരെ കോടതികളിൽ നിയമപോരാട്ടം നടത്തിയ രാജ്യത്തെ ശക്തയായ സ്ത്രീയാണ് ഭൻവാരി ദേവി. എന്നാൽ, ഇപ്പോൾ ഭൻവാരി ദേവിയുടെ മകനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്. അടുത്തിടെ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച വിവാഹിതയായ യുവതിയാണ് ഭൻവാരി ദേവിയുടെ മകന് എതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. യുവതി ഇപ്പോൾ ജോധ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
advertisement

ഭൻവാരിയുടെയും അമർചന്ദിന്റെയും മകൻ സാഹിൽ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയിൽ നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതായാണ് യുവതി ജോധ്പൂരിലെ ഖേരപ്പ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. 2020 ഡിസംബറിൽ ഭർതൃപിതാവിന്റെ ഓപ്പറേഷനായി ജോധ്പൂരിലേക്ക് പോകുമ്പോൾ ബന്ധുവായ സാഹിൽ തന്നോടൊപ്പം ഉണ്ടായിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. എന്നാൽ, ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി വ്യക്തമാക്കി. തുടർന്ന് ഇയാൾ യുവതിയുടെ അശ്ലീല ചിത്രങ്ങൾ എടുത്തതായും യുവതി ആരോപിച്ചു.

advertisement

WATCH VIDEO: ഭക്ഷണം നൽകിയ വയോധികയെ ആലിംഗനം ചെയ്ത് കുരങ്ങൻ, വൈറലായി വീഡിയോ

2016ലാണ് യുവതി വിവാഹിതയായത്. 22കാരിയായ പരാതിക്കാരി സംഭവം നടക്കുന്ന സമയത്ത് ബിഎഡ് വിദ്യാർത്ഥിയായിരുന്നു. പഠനത്തിന്റെ ആവശ്യങ്ങൾക്കായി ആ സമയത്ത് യുവതി ഇടയ്ക്കിടെ ജന്മനാടായ ഖേരപ്പയിലേക്ക് പോകാറുണ്ടായിരുന്നു. 2020 ഡിസംബറിലെ സംഭവത്തിന് ശേഷം ബലാത്സംഗത്തെക്കുറിച്ച് ഭർത്താവിനോടും കുടുംബത്തോടും പറഞ്ഞിരുന്നെങ്കിലും മൗനം പാലിക്കാനാണ് അവർ ആവശ്യപ്പെട്ടതെന്നും യുവതി പറഞ്ഞു.

സംഭവത്തിനു ശേഷം സാഹിൽ തന്റെ വീട് പതിവായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും ഭർത്താവിനൊപ്പം മദ്യപിക്കാറുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. തുടർന്ന് ഭർത്താവിന്റെ മുന്നിൽ വച്ച് പോലും തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി യുവതി പരാതിയിൽ വ്യക്തമാക്കി. 2021 ജനുവരി വരെ നീണ്ടുനിന്ന പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാൽ, സാഹിൽ ഖേരപ്പയിൽ എത്തി തന്നെ കാണുകയും അശ്ലീല ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും യുവതി പറഞ്ഞു. അയാൾ‌ ഇടയ്ക്കിടെ ഫോണിൽ ചിത്രങ്ങൾ‌ അയയ്‌ക്കുകയും കുറച്ച് സമയത്തിനു ശേഷം ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നുവെന്നും യുവതി പൊലിസിനോട് വ്യക്തമാക്കി.

advertisement

ഉത്ര വധകേസ്: വനംവകുപ്പ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും

ഭീഷണികളും മാനസിക സമ്മർദ്ദവും താങ്ങാനാകാതെ വന്നതോടെ യുവതി ജൂൺ 18ന് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാൽ, വീട്ടുകാർ യുവതിയെ യഥാസമയം ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടി. യുവതിയെ ഖേരപ്പയിൽ നിന്ന് ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജൂൺ 24ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

1992ൽ, ശൈശവ വിവാഹത്തിന് എതിരെ ശബ്ദമുയർത്തിയതിനു കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയാണ് ആരോപണവിധേയനായ സാഹിലിന്റെ അമ്മ ഭൻവാരി ദേവി. 1990കളിൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ബാലവിവാഹങ്ങൾ സാധാരണമായിരുന്നു. അയൽവാസിയുടെ ഒമ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വിവാഹം എതിർത്തതിനാണ് പ്രതികാരമായി ഭൻവാരി ദേവി കൂട്ടബലാൽസംഗത്തിന് ഇരയാക്കപ്പെട്ടത്. ബലാത്സംഗം ചെയ്തവരെയും അനുയായികളെയും ചേർത്ത് സംഭവം കെട്ടിച്ചമച്ചതാണെന്ന് ഭൻവാരി ദേവിക്കെതിരെ അക്കാലത്ത് ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഗ്രാമവാസികളുടെ ഒറ്റപ്പെടുത്തലിലും ആരോപണങ്ങൾക്കും മറുപടിയായി ഭൻവാരി ദേവി തനിക്ക് ലഭിച്ച നഷ്ടപരിഹാരം പൂർണമായും നിരസിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുശവ സമുദായത്തിലാണ് ഭൻവാരി ദേവി ജനിച്ചത്. അഞ്ചോ ആറോ വയസ്സുള്ളപ്പോഴാണ് ഭൻവാരി ദേവി വിവാഹിതയായത്. ഇവർക്ക് നാല് മക്കളാണുള്ളത്. രണ്ട് പെൺമക്കളും രണ്ട് ആൺമക്കളും.

മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഭർത്താവിന് മുന്നിൽ വച്ചും ബലാത്സംഗം ചെയ്തു'; ചരിത്രവനിത ഭൻവാരി ദേവിയുടെ മകനെതിരെ പരാതിയുമായി യുവതി
Open in App
Home
Video
Impact Shorts
Web Stories