പ്രതീക്ഷിക്കാത്തിടത്തു നിന്ന് സ്നേഹവും ദയാവായ്പും ലഭിക്കുമ്പോൾ അത് നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കും. അസുഖബാധിതയായി കിടക്കുന്ന മുത്തശ്ശിയെ സന്ദർശിക്കുന്ന ഒരു കുരങ്ങന്റെ കഥയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കുരങ്ങ് തനിക്ക് ഭക്ഷണം നൽകിയ വയോധികയെ കെട്ടിപ്പിടിച്ച് തലോടുന്ന വീഡിയോ റെഡിറ്റിൽ വൈറലാവുകയാണ്. ആ മിണ്ടാപ്രാണി കാണിക്കുന്ന സനേഹം കണ്ട് സാമൂഹ്യ മാധ്യമങ്ങളിലെ ആളുകൾ അതിശയപ്പെടുകയാണ്.
റെഡ്ഡിറ്റ് ഉപയോക്താവായ aj-2103 ജൂലൈ മൂന്നിന് പങ്കിട്ട ഈ വീഡിയോയിൽ, കട്ടിലിൽ കിടക്കുന്ന വയോധികയുടെ അരികിൽ ഒരു കുരങ്ങന്‍ ഇരിക്കുന്നത് കാണാം. തൊട്ടടുത്തു തന്നെ മറ്റൊരു സ്ത്രീയും നിൽക്കുന്നുമുണ്ട്. അവർ കൈകൾ കൂപ്പി പുഞ്ചിരിച്ചു നിൽക്കുകയാണ്. വയോധിക സ്നേഹപൂർവ്വം കുരങ്ങനെ തലോടുമ്പോൾ കുരങ്ങനാകട്ടെ ആ തലോടൽ ആസ്വദിച്ച് മുത്തശ്ശിയെ ആലിംഗനം ചെയ്യുന്നു. തുടർന്ന് കുരങ്ങൻ അവരുടെ ശരീരത്തിൽ കയറി ഇരിക്കുന്നു. എല്ലാവരെയും ചിരിപ്പിക്കുന്ന കാഴ്ചയാണിത്.
ഉത്ര വധകേസ്: വനംവകുപ്പ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും
ചുറ്റുമുള്ള എല്ലാവരെയും നിരീക്ഷിച്ച് ഒപ്പം അവരുടെ നെഞ്ചിലേക്ക് കയറിയിരിക്കുകയും സ്ത്രീയെ തലോടുകയും ചെയ്യുന്ന കുരങ്ങന്റെ ചേഷ്ടകളും ദൃശ്യങ്ങളും ആരെയും വിസ്മയിപ്പിക്കുക തന്നെ ചെയ്യും. അതിനുശേഷം, കുരങ്ങ് തുറന്നു കിടക്കുന്ന വാതിലിലൂടെ പുറത്തേക്ക് പോകുന്നതും കാണാം.
റിപ്പോർട്ടുകൾ അനുസരിച്ച്, ഈ മുത്തശ്ശി പതിവായി കുരങ്ങന് ആഹാരം കൊടുക്കാറുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവർ രോഗബാധിതയാവുകയും കിടപ്പിലാവുകയും ചെയ്തു. അതുകൊണ്ടു തന്നെ കുരങ്ങന് ഭക്ഷണം കൊടുക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. തന്നെ പോറ്റിയിരുന്ന മുത്തശ്ശിയെ കാണാത്തതിനാൽ അവര്‍ക്കെന്തുപറ്റിയെന്ന് കുരങ്ങന്‍ അന്വേഷിച്ചു വരുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്.
രോഗപ്രതിരോധത്തിനായി ചിറ്റമൃത് ഉപയോഗിക്കാറുണ്ടോ? അമിതമായാൽ പച്ചമരുന്നുകളും കരളിന് ആപത്ത്
വയോധികയും കുരങ്ങും തമ്മിലുള്ള ഹൃദയസ്പർശിയായ ഈ ബന്ധത്തിൻറെ വീഡിയോ കണ്ട ആരാധകർ കുരങ്ങന്റെ ദയാപൂർവമായ പെരുമാറ്റത്തെ മുക്തകണ്ഠം അഭിനന്ദിച്ചു. റെഡ്ഡിറ്റിൽ 70,000-ത്തിലധികം അപ്‌വോട്ടുകള്‍ ലഭിച്ച ഈ വീഡിയോ യൂട്യൂബിൽ ഒരു ലക്ഷം ആൾക്കാരാണ് കണ്ടത്. ഈ വീഡിയോ വളരെ വ്യാപകമായി പങ്കിടുകയും ആള്‍ക്കാര്‍ക്കിടയില്‍ ഒരു ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.
പോസ്റ്റിനെക്കുറിച്ച് തന്റെ അഭിപ്രായം പങ്കിട്ടുകൊണ്ട് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി. 'എനിക്കും ഇതുപോലെ ഒരു ആരോഗ്യപരിശോധകനായ ഒരു കുരങ്ങന്‍ സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. അവന്റെ സ്നേഹവും കരുതലും മാത്രം മതി അസുഖം ഭേദമാകാൻ.'. മറ്റൊരു ഉപയോക്താവ് ഇങ്ങനെ എഴുതുന്നു, 'അവന്‍ ആ മുത്തശ്ശിക്ക് രഹസ്യമായി ചില അനുഗ്രഹങ്ങളെല്ലാം നല്‍കിക്കാണും. എന്തായാലും അവര്‍ ഉടൻ തന്നെ സുഖം പ്രാപിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു.'
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അഭൂതപൂർവ്വമായ സ്നേഹ ബന്ധത്തിനെക്കുറിച്ച് റെഡ്ഡിറ്റ് ത്രെഡിൽ ചർച്ചകള്‍ ഉണ്ടാകുന്നതിന് ഏതായാലും ഈ വീഡിയോ ഒരുപാട് സഹായിച്ചിട്ടുണ്ട്. വൃദ്ധയുടെ അടുത്തു നിൽക്കുന്ന മഞ്ഞ സാരി ധരിച്ച സ്ത്രീ കുരങ്ങനെ കണ്ട് കൈകൂപ്പുന്നതിനു കാരണം കുരങ്ങനെ ഹിന്ദു പുരാണമനുസരിച്ച് ഹനുമാന്റെ പ്രതിനിധിയായി കാണുന്നതു കൊണ്ടാണെന്ന് ചില ആളുകൾ അഭിപ്രായപ്പെട്ടു.
സാധാരണ വീടുകളില്‍ വളർത്തുമൃഗങ്ങളായി പരിപാലിക്കാത്ത കുരങ്ങനെ പോലെയുള്ള ഇത്തരം മൃഗങ്ങളുമായി സ്നേഹബന്ധം സൃഷ്ടിക്കാൻ ആളുകൾക്ക് എങ്ങനെയാണ് കഴിയുന്നതെന്ന് മറ്റൊരു ഉപയോക്താവ് അത്ഭുതപ്പെട്ടു. നല്ല മനുഷ്യരും കുരങ്ങന്മാരെപ്പോലുള്ള ഇത്തരം മൃഗങ്ങളും ഒരുമിച്ചു ചേർന്ന് മോശമായ മനുഷ്യർക്കെതിരെ സഖ്യമുണ്ടാക്കണമെന്ന് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് അഭിപ്രായപ്പെട്ടത് ചിരിയുടെ അലകള്‍ ഒരുക്കുന്നുണ്ട്.
എന്തായാലും ഈ അഭൂതപൂര്‍വമായ സ്നേഹബന്ധം നമ്മെയും വിസ്മയിപ്പിക്കുക തന്നെ ചെയ്യും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Life, Viral video