ഉത്ര വധകേസ്: വനംവകുപ്പ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും

Last Updated:

കൊലപാതകം സംബന്ധിച്ച 12 തെളിവുകളിൽ കഴിഞ്ഞ ദിവസം കോടതി മുമ്പാകെ പ്രോസിക്യൂഷൻ വാദം നിരത്തിയിരുന്നു. ചാത്തന്നൂർ സ്വദേശിയായ സുരേഷിന്റെ കയ്യിൽ നിന്ന് രണ്ട് തവണയാണ് സൂരജ് പാമ്പിനെ വാങ്ങിയത്.

uthra murder case
uthra murder case
കൊല്ലം: ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ റിപ്പോര്‍ട്ടാണ് പുനലൂര്‍ വനം കോടതിയില്‍ സമര്‍പ്പിക്കുക. പഴുതുകളടച്ച വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുകയെന്നും പരമാവധി ശിക്ഷ പ്രതികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, കൊലക്കേസ് സംബന്ധിച്ച അന്തിമവാദം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്നും തുടരും.
ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതിന്റെയും മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്റെയും അന്വേഷണ റിപ്പോര്‍ട്ട് അഞ്ചല്‍ റെയിഞ്ച് ഓഫീസര്‍ ജയന്‍ ഇന്ന് പുനലൂര്‍ വനം കോടതിയില്‍ സമര്‍പ്പിക്കും. കൊലക്കേസിൽ പാമ്പു പിടുത്തക്കാരൻ സുരേഷിനെ മാപ്പുസാക്ഷിയാക്കി എങ്കിലും വനം വകുപ്പ് കേസിൽ രണ്ടാം പ്രതിയാണ്. ഉത്രയുടെ ഭര്‍ത്താവ് ഒന്നാം പ്രതി സൂരജിനും സുരേഷിനും പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
advertisement
ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളായിരുന്നു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ സുരേഷ്‌ കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിഷപാമ്പിനെ കണ്ടെത്തിയെന്ന കേസിൽ റിപ്പോര്‍ട്ട് നേരത്തെ തന്നെ കോടതിയില്‍ സമര്‍പ്പിച്ച് വിചാരണ ആരംഭിച്ചിരുന്നു. ഇന്ന് സമർപ്പിക്കുന്ന റിപ്പോർട്ടിൽ അടുത്തയാഴ്ച പുനലൂർ കോടതിയിൽ വിചാരണ ആരംഭിക്കും. അതേസമയം, കൊലക്കേസിൽ ആറാം അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന അന്തിമവാദം ഇന്നും തുടരും.
കൊലപാതകം സംബന്ധിച്ച 12 തെളിവുകളിൽ കഴിഞ്ഞ ദിവസം കോടതി മുമ്പാകെ പ്രോസിക്യൂഷൻ വാദം നിരത്തിയിരുന്നു. ചാത്തന്നൂർ സ്വദേശിയായ സുരേഷിന്റെ കയ്യിൽ നിന്ന് രണ്ട് തവണയാണ് സൂരജ് പാമ്പിനെ വാങ്ങിയത്. ആദ്യം പതിനായിരം രൂപയും പിന്നീട് 15,000 രൂപയും നൽകിയിരുന്നു. സുരേഷിനെ സൂരജ് അടൂരിലെ സ്വന്തം വീട്ടിൽ എത്തിക്കുകയും ആ പ്രദേശത്ത് പാമ്പ് ഉണ്ടെങ്കിൽ അതിനെ പിടിക്കാനാണ് സുരേഷിനെ കൊണ്ടുവന്നത് എന്ന് ഉത്ര ഉൾപ്പെടെ കേൾക്കുന്ന തരത്തിൽ പറയുകയും ചെയ്തു.
advertisement
സൂരജിന്റെ വീട്ടിലാണ് ആദ്യം പാമ്പുകടി ഏൽക്കുന്നത്. മുകൾ നിലയിലേക്ക് കയറുന്ന പടികൾക്ക് സമീപം ആദ്യം പാമ്പിനെ ഇടുകയായിരുന്നു. ഉത്ര അറിയാതെ ചവിട്ടുമ്പോൾ പാമ്പു കടിയേൽക്കുമെന്ന ചിന്തയിലാണ് സൂരജ് ഇങ്ങനെ ചെയ്തത്. എന്നാൽ, പിന്നീട് പാമ്പിനെ കൊണ്ട് കടിപ്പിച്ചു. ആദ്യം അണലി പാമ്പിനെ ആണ് ഉപയോഗിച്ചത്. രാത്രി വേദന കൊണ്ട് പുളഞ്ഞു എങ്കിലും സൂരജ് ഭാര്യയെ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കിയില്ല. മരണം സംഭവിക്കട്ടെ എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഈ സംഭവത്തിൽ മരണം സംഭവിക്കാത്തതോടെയാണ് രണ്ടാമത് മൂർഖനെ കൊണ്ട് കടിപ്പിച്ചത്. ഇക്കാര്യങ്ങളെല്ലാം പാമ്പ് പിടുത്തക്കാരൻ പൊലീസിനും വനംവകുപ്പിനും മൊഴിയായി നൽകിയിട്ടുണ്ട്. വിദഗ്ധ സമിതിയും കൊലപാതകം തിരിച്ചറിഞ്ഞു. സൂരജിന് തൂക്കുകയർ ഉറപ്പാക്കും വിധമാണ് നടപടികളുമായി പ്രോസിക്യൂഷൻ മുന്നോട്ടു പോകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉത്ര വധകേസ്: വനംവകുപ്പ് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും
Next Article
advertisement
ആര് പേടിക്കും? കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് "ഇൻസ്പെക്ഷൻ ബംഗ്ലാവ് " ട്രെയിലർ
ആര് പേടിക്കും? കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് "ഇൻസ്പെക്ഷൻ ബംഗ്ലാവ് " ട്രെയിലർ
  • പുതിയ മലയാളം വെബ് സീരീസ് ഇൻസ്പെക്ഷൻ ബംഗ്ലാവ് നവംബർ 14 മുതൽ സ്ട്രീമിങ് ആരംഭിക്കും

  • സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി സീരീസിൽ ശബരീഷ് വർമ്മ നായകനായി എത്തുന്നു.

  • ഈ സീരീസ് ഒരു പാരനോർമൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കാറ്റഗറിയിൽ ഉൾപ്പെടുത്താം

View All
advertisement