കൊലപാതകം (murder) കേട്ട് ഒരു കൂട്ടർ നടുങ്ങിയപ്പോൾ മറ്റ് ചിലർക്ക് ഇത് വലിയ ആശ്ചര്യമായിരുന്നു. ഒരു എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റ് കൂടിയായ പ്രതി അഫ്താബ് പൂനാവാലെയ്ക്ക് എങ്ങനെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ സാധിച്ചുവെന്നാണ് ചിലര്‍ ചോദിക്കുന്നത്. ദിവാലി (diwali) ആഘോഷങ്ങളില്‍ പടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ക്യാംപെയിനില്‍ മുന്‍നിരയില്‍ നിന്നയാളാണ് അഫ്താബ് (aftab) എന്നും സഹപ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുന്നു. അങ്ങനെയുള്ളയാള്‍ക്ക് എങ്ങനെ സ്വന്തം കാമുകിയെ 35 കഷണങ്ങളാക്കി വെട്ടിനുറുക്കാന്‍ സാധിച്ചുവെന്ന് ഇവര്‍ ചോദിക്കുന്നു.
advertisement
അഫ്താബും ശ്രദ്ധ വാല്‍ക്കര്‍ (shradha walkar) എന്ന 26കാരിയും കഴിഞ്ഞ കുറച്ചുനാളുകളായി ലിവിംഗ് ഇന്‍ റിലേഷന്‍ഷിപ്പിലാണ്. ഡല്‍ഹിയാണ് ഇരുവരും താമസിച്ചിരുന്നത്. ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം കഷണങ്ങളാക്കി അഫ്താബ് വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ആര്‍ക്കും സംശയം തോന്നാതിരിക്കാനായി ശ്രദ്ധയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇയാള്‍ സുഹൃത്തുക്കളുമായി ചാറ്റിംഗും നടത്തിയിരുന്നു. എന്നാല്‍ മെസേജുകളില്‍ സംശയം തോന്നിയ ശ്രദ്ധയുടെ ബാല്യകാല സുഹൃത്ത് ലക്ഷ്മണ്‍ നാടാര്‍ ആണ് ശ്രദ്ധയുടെ മാതാപിതാക്കളെ വിവരം അറിയിച്ചത്.
'ജൂലൈ മുതല്‍ ശ്രദ്ധയില്‍ നിന്ന് ഒരു മറുപടിയും കിട്ടിയിട്ടില്ല. ഞാന്‍ കടുത്ത ആശങ്കയിലായി. അവളുടെ ഫോണും സ്വിച്ച് ഓഫ് ആയി. മറ്റ് സുഹൃത്തുക്കള്‍ക്കിടയില്‍ അന്വേഷിച്ചതിന് ശേഷമാണ് ഞാന്‍ ശ്രദ്ധയുടെ സഹോദരനെ വിവരം അറിയിച്ചത്. പിന്നീട് പൊലീസില്‍ പരാതി നല്കുകയായിരുന്നു,' ലക്ഷ്മണ്‍ പറഞ്ഞു.
അതേസമയം ശ്രദ്ധയുടെ മറ്റ് സുഹൃത്തുക്കളുടെ മൊഴി എടുത്തു വരികയാണെന്നും അഫ്താബിന്റെ മുന്‍ ബന്ധങ്ങളും അയാളുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അഫ്താബിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ശ്രദ്ധയുമായി പരിചയമുള്ള അഫ്താബിന്റെ നാല് സുഹൃത്തുക്കളെ ഉടൻ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം ശ്രദ്ധയുടെ മൃതദേഹത്തിന്റെ എല്ലാ അവശിഷ്ടങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല. 14 കഷണങ്ങളാണ് ഇതുവരെ ലഭിച്ചത്. അവ ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
അഫ്താബ് മുമ്പ് ഷെഫായി ജോലി ചെയ്ത് പ്രാവീണ്യം നേടിയയാളാണ്. മാംസം മുറിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു ഇയാള്‍. ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, പ്രതി ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കുകയായിരുന്നു. സംശയം ഉണ്ടാകാതിരിക്കാനായി വിപുലമായ പദ്ധതിയാണ് പ്രതി ആവിഷ്‌കരിച്ചത്. എല്ലാ രാത്രിയിലും പുലര്‍ച്ചെ 2 മണിക്ക്, മൃതദേഹം അടങ്ങിയ ബാഗുമായി ഇയാള്‍ പുറത്തേക്ക് പോകുമായിരുന്നു. പിന്നീട് അവയില്‍ ചിലത് വനപ്രദേശത്ത് ഉപേക്ഷിക്കും. ചിലത് അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് നല്‍കിയെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൃതദേഹം സൂക്ഷിക്കാനായി മാത്രം അഫ്താബ് ഒരു റഫ്രിജറേറ്റര്‍ സ്വന്തമായി വാങ്ങി. അതിന് ശേഷമാണ് ഇവ പലയിടത്തായി ഉപേക്ഷിച്ചത്. വീടിനുള്ളില്‍ ദുര്‍ഗന്ധം വരാതിരിക്കാനായി അഗര്‍ബത്തികളും മറ്റും ധാരാളമായി കത്തിച്ചുവെച്ചിരുന്നു. അമേരിക്കന്‍ ക്രൈം സീരീസായ ഡെക്സ്റ്റര്‍ എന്ന ഷോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതി ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് അന്വേഷക ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഫോറന്‍സിക് വിദഗ്ധനായ നായകനും അയാള്‍ നടത്തുന്ന സീരിയല്‍ കില്ലിംഗും ആണ് ഡെക്സ്റ്റര്‍ സീരിസിന്റെ ഇതിവൃത്തം. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അഫ്താബ് ശ്രദ്ധയുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചത്.
ശ്രദ്ധയെ കൊന്ന് കഷണങ്ങളാക്കിയിട്ട് ദിവസങ്ങള്‍ പോലും കഴിയുന്നതിന് മുമ്പ് തന്നെ അഫ്താബിനെ തേടി പല പെണ്‍കുട്ടികളും ഈ വീട്ടിലെത്തിയിരുന്നു. ശ്രദ്ധയെ കൊന്നതിന് ശേഷവും ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ അഫ്താബിനെ തേടി ഇവിടെയെത്തിയിരുന്നതായി അഫ്താബിന്റെ സുഹൃത്തുക്കളും, വീട്ടിലേക്ക് ഫുഡ് ഡെലിവെറി ചെയ്തിരുന്ന ജീവനക്കാരും പറയുന്നു.
Also Read- മൃതദേഹം സൂക്ഷിക്കാൻ ഫ്രിഡ്ജ് വാങ്ങി; കാമുകിയുടെ ശരീരം 35 കഷ്ണങ്ങളാക്കിയത് 18 ദിവസമെടുത്ത്
മുംബൈയിലെ വസൈ സ്വദേശികളാണ് അഫ്താബും ശ്രദ്ധ വാല്‍ക്കറും. ഒരു ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ഇരുവരും 2019 മുതല്‍ നൈഗാവിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ശ്രദ്ധ ഒരു കോള്‍ സെന്ററിലാണ് ജോലി ചെയ്തിരുന്നത്. അഫ്താബ് ഒരു ഗ്രാഫിക് ഡിസൈനറുമായിരുന്നു. തുടര്‍ന്ന് 2022ല്‍ ഇരുവരും ഡല്‍ഹിയിലേക്ക് താമസം മാറുകയും ചെയ്തു. എന്നാല്‍ മെയ് മാസത്തിന് ശേഷം ശ്രദ്ധയെ ഫോണില്‍ കിട്ടാതായതോടെ മാതാപിതാക്കള്‍ ആശങ്കയിലായി. പിന്നീട് സുഹൃത്തുക്കള്‍ വഴി വിവരങ്ങൾ അന്വേഷിച്ചിരുന്നു.
'മുംബൈയിലെ ഒരു കോള്‍ സെന്ററിലാണ് ശ്രദ്ധ ജോലി ചെയ്തിരുന്നത്. അതേ കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന അഫ്താബ് പൂനാവാലയുമായി അവര്‍ പ്രണയത്തിലായിരുന്നു. 2019 മുതല്‍ അവര്‍ അവിടെ ജോലി ചെയ്തുവരികയായിരുന്നു. ശ്രദ്ധയുടെ കുടുംബത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇരുവരും നൈഗാവില്‍ താമസം തുടങ്ങി, തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മാറി,' വസായ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സമ്പത്ത് പാട്ടീല്‍ പറഞ്ഞു.
'ഈ വര്‍ഷം മെയിലാണ് ശ്രദ്ധ ഡല്‍ഹിയിലേക്ക് താമസം മാറിയത്. തുടര്‍ന്ന് ശ്രദ്ധയുടെ കുടുംബം അവരുമായി ബന്ധപ്പെട്ടിരുന്നില്ല. തുടര്‍ന്ന് ഒക്ടോബറില്‍ വസായ് പൊലീസില്‍ ശ്രദ്ധയെ കാണാനില്ലെന്ന പരാതിയുമായി പിതാവ് എത്തി. ഈ അന്വേഷണമാണ് ഡല്‍ഹിയില്‍ അവസാനിച്ചത്,' അദ്ദേഹം പറഞ്ഞു.
അരുംകൊലയില്‍ പ്രതികരിച്ച് പ്രമുഖര്‍
ക്രൂരമായ കൊലപാതകത്തെ അപലപിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് (jayaram ramesh) ശ്രദ്ധയ്ക്കും ഇന്ത്യയുടെ പെണ്‍മക്കള്‍ക്കും നീതി വേണമെന്ന് ആവശ്യപ്പെട്ടു. പ്രതിയെ മാതൃകപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also Read- കാമുകി കഷണങ്ങളായി ഫ്രിഡ്ജിലിരിക്കെ അഫ്താബ് നിരവധി പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടതായി പൊലീസ്
'അഫ്താബ് പൂനവാല തന്റെ ലിവിംഗ് ഇന്‍ റിലേഷന്‍ പങ്കാളിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ആ ക്രൂരതയില്‍ രാജ്യം മുഴുവന്‍ രോഷമുയരുകയാണ്. ഇതിനെപ്പറ്റി വിവരിക്കാന്‍ വാക്കുകളില്ല. എത്ര ഹീനമായ കുറ്റകൃത്യമാണിത്. കുറ്റവാളിയ്ക്ക് കടുത്ത ശിക്ഷ നൽകണം. ശ്രദ്ധയും ഇന്ത്യയുടെ പെണ്‍മക്കളും നീതി അര്‍ഹിക്കുന്നു,' രമേശ് ട്വീറ്റ് ചെയ്തു.
ശ്രദ്ധ വാക്കറിന് നീതി തേടി ഭാരതീയ ജനതാ പാര്‍ട്ടി എം.എല്‍.എ രാം കദം(Ram Kadam) പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തു. ശ്രദ്ധ വധക്കേസ് അന്വേഷിക്കുമ്പോള്‍ ഡല്‍ഹി പൊലീസ് ''ലവ് ജിഹാദ്'' നടന്നിരുന്നോ എന്ന് കൂടി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.