കാമുകിയെ 35 കഷണമാക്കിയത് ക്രൈം ത്രില്ലർ കണ്ട്; ഗൂഗിളിൽ തിരഞ്ഞത് രക്തക്കറ വൃത്തിയാക്കുന്നതും ശരീരഘടനയും
- Published by:Naseeba TC
- news18-malayalam
Last Updated:
ശ്രദ്ധയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിന് മുമ്പ് മനുഷ്യശരീരഘടനയെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു
ഡൽഹിയിൽ കാമുകിയെ കൊന്ന് 35 കഷ്ണമായി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി അഫ്താബ് അമീന് പ്രചോദനമായത് അമേരിക്കൻ ക്രൈം ത്രില്ലർ 'ഡെക്സ്റ്റർ'. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് അഫ്താബ് അമീൻ പൂനവാല കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുപറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കാമുകി ശ്രദ്ധ വാൾക്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഫ്താബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാനുള്ള മാർഗങ്ങൾ അഫ്താബ് ഗൂഗിളിലും സെർച്ച് ചെയ്തതയാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രക്തക്കറ നീക്കം ചെയ്യാനുള്ള മാർഗങ്ങളും മനുഷ്യശരീരത്തിന്റെ ഘടനയെ കുറിച്ചുമെല്ലാം ഇയാൾ ഗൂഗിൾ തിരഞ്ഞിട്ടുണ്ട്.
Also Read- മൃതദേഹം സൂക്ഷിക്കാൻ ഫ്രിഡ്ജ് വാങ്ങി; കാമുകിയുടെ ശരീരം 35 കഷ്ണങ്ങളാക്കിയത് 18 ദിവസമെടുത്ത്
ശ്രദ്ധയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷ്ണങ്ങളാക്കി വെട്ടിനുറിക്ക് ഡൽഹി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയാണ് അഫ്താബ് ചെയ്തത്. നിരവധി ക്രൈം സീരീസുകൾ ഇയാൾ കണ്ടിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ പ്രധാനപ്പെട്ടത് അമേരിക്കൻ ക്രൈം സീരീസായ ഡെക്സ്റ്റർ ആണ്. ഒഴിവുവേളകളിൽ ഇരകളെ കണ്ടെത്തി കൊല്ലുന്ന സീരിയൽ കില്ലറുടെ കഥയാണ് ഈ സീരീസ് പറയുന്നത്.
advertisement
Also Read- വിവാഹം കഴിക്കാനാവശ്യപ്പെട്ട് വഴക്ക് ; യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊന്ന് 35 കഷണങ്ങളാക്കി
ശ്രദ്ധയുടെ മൃതദേഹം വെട്ടിമുറിക്കുന്നതിന് മുമ്പ് മനുഷ്യശരീരഘടനയെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു. അഫ്താബ് ഉപയോഗിച്ച ഗാഡ്ജറ്റുകളും പൊലീസ് വിശദമായ പരിശോധനയ്ക്കായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ആറ് മാസം മുമ്പാണ് ഇരുപത്തിയെട്ടുകാരിയായ ശ്രദ്ധ കൊല്ലപ്പെടുന്നത്. പ്രതി അഫ്താബ് അമീനൊപ്പമായിരുന്നു ശ്രദ്ധ താമസിച്ചിരുന്നത്. വിവാഹ ആവശ്യമുന്നയിച്ചതോടെ അഫ്താബ് യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ശരീരാവശിഷ്ടങ്ങൾ സൂക്ഷിക്കാനായി ഇയാൾ ഒരു ഫ്രിഡ്ജും വാങ്ങി. 18 ദിവസമെടുത്ത് 18 ഇടങ്ങളിലായാണ് അഫ്താബ് മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ചത്.
Location :
First Published :
November 15, 2022 11:25 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകിയെ 35 കഷണമാക്കിയത് ക്രൈം ത്രില്ലർ കണ്ട്; ഗൂഗിളിൽ തിരഞ്ഞത് രക്തക്കറ വൃത്തിയാക്കുന്നതും ശരീരഘടനയും