കാമുകി കഷണങ്ങളായി ഫ്രിഡ്ജിലിരിക്കെ അഫ്താബ് നിരവധി പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടതായി പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
ശ്രദ്ധയെ കൊന്നതിന് ശേഷം ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ അഫ്താബിനെ തേടി ഇവിടെയെത്തിയിരുന്നതായി അഫ്താബിന്റെ സുഹൃത്തുക്കളും, വീട്ടിലേക്ക് ഫുഡ് ഡെലിവെറി ചെയ്തിരുന്ന ജീവനക്കാരും പറയുന്നു
അൻവിത് ശ്രീവാസ്തവ
ശാന്തമായ ഒരു വൈകുന്നേരം, തെക്കന്‍ ഡല്‍ഹിയിലെ ഛത്തര്‍പൂര്‍ ലൈനിലുള്ള 93/1 നമ്പര്‍ മുറിയുടെ വാതില്‍ തുറന്ന് അഫ്താബ് അമിന്‍ പൂനാവാല (aftab amin poonawala) എന്ന ചെറുപ്പക്കാരന്‍ പുറത്തിറങ്ങി. അടുത്തിടെ ഡേറ്റിംഗ് ആപ്പ് (dating app) വഴി പരിചയപ്പെട്ട ഒരു പെണ്‍കുട്ടിയ്ക്ക് വേണ്ടിയാണ് അഫ്താബ് വാതില്‍ തുറന്നത്. വീടിനുള്ളിലേക്ക് കയറിയ പെണ്‍കുട്ടിയ്ക്ക് അസാധാരണമായി ഒന്നും തോന്നിയില്ല. വീടിന്റെ വാതില്‍ മെല്ലെ അടഞ്ഞു. ആ വീടിന്റെ ഒരു മൂലയില്‍ പുതിയതെന്ന് തോന്നിക്കുന്ന ഒരു റഫ്രിജറേറ്റര്‍ (refrigerator) ഉണ്ടായിരുന്നു. അതിനുള്ളിലാണ് അഫ്താബ് തന്റെ കാമുകിയായിരുന്ന ശ്രദ്ധ വികാസ് വാല്‍ക്കര്‍ (shradha vikas walkar) എന്ന പെണ്‍കുട്ടിയെ കൊന്ന് കഷണങ്ങളാക്കി വിവിധ പ്ലാസ്റ്റിക് ബാഗുകളിലാക്കി സൂക്ഷിച്ചിരുന്നത്. ഇതൊന്നുമറിയാതെയാണ് അഫ്താബിനെ കാണാന്‍ പുതിയ പെണ്‍കുട്ടിയെത്തിയത്.
advertisement
ശ്രദ്ധയെ കൊന്ന് കഷണങ്ങളാക്കിയിട്ട് ദിവസങ്ങള്‍ പോലും കഴിയുന്നതിന് മുമ്പ് തന്നെ അഫ്താബിനെ തേടി പല പെണ്‍കുട്ടികളും ഈ വീട്ടിലെത്തിയിരുന്നു. ശ്രദ്ധയുടെ മൃതദേഹം കഷണങ്ങളാക്കി സൂക്ഷിച്ച ഫ്രിഡ്ജും ഇതേ വീട്ടില്‍ തന്നെയാണ് അഫ്താബ് സൂക്ഷിച്ചിരുന്നത്. ശ്രദ്ധയെ കൊന്നതിന് ശേഷം ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട നിരവധി പെണ്‍കുട്ടികള്‍ അഫ്താബിനെ തേടി ഇവിടെയെത്തിയിരുന്നതായി അഫ്താബിന്റെ സുഹൃത്തുക്കളും, വീട്ടിലേക്ക് ഫുഡ് ഡെലിവെറി ചെയ്തിരുന്ന ജീവനക്കാരും പറയുന്നു.
advertisement
സംഭവത്തിന് ശേഷം വീടിനുള്ളില്‍ ധാരാളമായി ചന്ദനത്തിരികൾ ഉപയോഗിച്ചതിന്റെയും റൂം ഫ്രഷ്‌നറുകളുടെയും (room freshner) രൂക്ഷഗന്ധമുയര്‍ന്നിരുന്നുവെന്നും അത് ഇത്തരമൊരു കാര്യം മറയ്ക്കാന്‍ വേണ്ടിയായിരുന്നുവെന്ന കാര്യം തങ്ങള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും സുഹൃത്തുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.

Photo- News18
പൊലീസിന്റെ അനുമാനത്തില്‍ അഫ്താബ് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ശ്രദ്ധയെ കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര(maharashtra) സ്വദേശികളാണ് ഇരുവരും. അഫ്താബിനൊപ്പം കഴിയുന്നത് ശ്രദ്ധയുടെ വീട്ടുകാര്‍ എതിര്‍ത്തതോടെയാണ് ഇരുവരും ഡല്‍ഹിയിലേക്ക് എത്തിയത്. ഡല്‍ഹിയില്‍ ലിവിംഗ് ഇന്‍ റിലേഷന്‍ തുടരുകയായിരുന്നു ഇരുവരും. എന്നാല്‍ പിന്നീട് തന്നെ വിവാഹം കഴിക്കണമെന്ന് ശ്രദ്ധ അഫ്താബിനോട് ആവശ്യപ്പെട്ടു. വിവാഹം കഴിക്കാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്ന് ശ്രദ്ധയെ അഫ്താബ് അറിയിച്ചെങ്കിലും ശ്രദ്ധ അത് സമ്മതിച്ചില്ല. അവള്‍ നിരന്തരം ഈ ആവശ്യം പറഞ്ഞ് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അത് സഹിക്കാന്‍ കഴിയാതെയാണ് ശ്രദ്ധയെ കൊലപ്പെടുത്തിയതെന്നും അഫ്താബ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
advertisement
എന്നാല്‍ ലിവിംഗ് റിലേഷന്‍ (living in relation) തുടരുമ്പോഴും അഫ്താബ് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളുമായുള്ള ബന്ധവും തുടര്‍ന്നിരുന്നു. ഇതിനെച്ചൊല്ലി ശ്രദ്ധയും അഫ്താബും തമ്മില്‍ അസ്വാരസ്യങ്ങള്‍ പതിവായിരുന്നു. ഇതും കൊലപാതകത്തിലേക്ക് നയിച്ചുവെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സിഎന്‍എന്‍ ന്യൂസ് 18നോട് പറഞ്ഞു.
Also Read- മൃതദേഹം സൂക്ഷിക്കാൻ ഫ്രിഡ്ജ് വാങ്ങി; കാമുകിയുടെ ശരീരം 35 കഷ്ണങ്ങളാക്കിയത് 18 ദിവസമെടുത്ത്
'ഡേറ്റിംഗ് ആപ്പ് വഴിയുള്ള ബന്ധങ്ങള്‍ അഫ്താബ് തുടര്‍ന്നുകൊണ്ടിരുന്നു. അത് ശ്രദ്ധ അംഗീകരിച്ചില്ല. ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ വഴക്ക് സ്ഥിരമായി. അവള്‍ വല്ലാതെ പൊസസീവ് ആയി മാറിയെന്ന് അഫ്താബ് ഞങ്ങളോട് പറഞ്ഞു. ശ്രദ്ധയും ഇതേ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെടുന്ന പുരുഷന്‍മാരെ കാണാറുണ്ടായിരുന്നു. അതില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ല. ശ്രദ്ധയുടെ ശരീരം വെട്ടിനുറുക്കി ഫ്രിഡ്ജില്‍ വെച്ച ശേഷവും മറ്റ് സ്ത്രീകളുമായി താന്‍ ബന്ധം തുടര്‍ന്നിരുന്നു. അതേ വീട്ടില്‍ മറ്റ് സ്ത്രീകളോടൊപ്പം താന്‍ കിടന്നുറങ്ങിയിട്ടുണ്ടെന്നും അഫ്താബ് പറഞ്ഞു', പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement

Photo- News18
ശ്രദ്ധയുടെ ജീര്‍ണിച്ച ശരീരഭാഗങ്ങള്‍ സൂക്ഷിക്കാന്‍ അഫ്താബ് അടുത്തിടെയാണ് റഫ്രിജറേറ്റര്‍ വാങ്ങിയത്. ശ്രദ്ധയെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം, ശരീരം കഷണങ്ങളാക്കി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശരീരം ജീര്‍ണിച്ചു തുടങ്ങിയതിനാല്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചു. മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതിനാല്‍ ശരീരഭാഗങ്ങള്‍ കഴുകാന്‍ ഓണ്‍ലൈനിലൂടെ ബ്ലീച്ച് ചെയ്യാനുള്ള പദാര്‍ത്ഥങ്ങളും ഓര്‍ഡര്‍ ചെയ്തിരുന്നു. ഈ കാലയളവില്‍ അഫ്താബ് ഓര്‍ഡര്‍ ചെയ്തതെല്ലാം കണ്ടെത്താനായി അഫ്താബ് ഉപയോഗിച്ചിരുന്ന ഫോണും കംപ്യൂട്ടറും പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കഷണങ്ങളാക്കാനായി ഛത്തര്‍പൂരിലെ ഒരു കടയില്‍ നിന്നാണ് അഫ്താബ് കത്തി വാങ്ങിയതെന്നും പൊലീസ് പറഞ്ഞു.
advertisement
മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചുവെന്ന് അഫ്താബ് പറയുന്ന സ്ഥലത്ത് വിശദമായ അന്വേഷണം നടത്തുമെന്നും ശനിയാഴ്ച മുതല്‍ ഒന്നിലധികം പൊലീസ് സംഘങ്ങളും ഫോറന്‍സിക് വിദഗ്ധരും ക്രൈം ടീമുകളും ഈ സ്ഥലങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
' അഫ്താബിന്റെ മൊഴി അനുസരിച്ച് അയാള്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ചുവെന്ന് പറയുന്ന സ്ഥലങ്ങളില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. വളരെയധികം ജീര്‍ണ്ണിച്ച അവസ്ഥയിലാണ് അവ കണ്ടെടുത്തത്. മനുഷ്യന്റേതെന്ന് തോന്നുന്ന അസ്ഥികളാണ് കൂടുതലും കണ്ടെടുത്തത്. ഇവ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കണ്ടെടുത്ത അസ്ഥികളുടെ ഡിഎന്‍എ പ്രൊഫൈലിംഗ് നടത്താന്‍ ശ്രദ്ധ വാക്കറുടെ പിതാവിന്റെ സാംപിളും എടുത്തിട്ടുണ്ട്,' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
മാസങ്ങളായി മകളുടെ യാതൊരു വിവരവും ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ സംശയത്തിന്റെ പുറത്ത് ശ്രദ്ധയുടെ പിതാവ് പൊലീസില്‍ നല്‍കിയ പരാതിയോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ശ്രദ്ധയുടെ പിതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച ഡല്‍ഹി പൊലീസ് ശനിയാഴ്ച തന്നെ അഫ്താബ് പൂനാവാലെയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Location :
First Published :
November 15, 2022 5:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകി കഷണങ്ങളായി ഫ്രിഡ്ജിലിരിക്കെ അഫ്താബ് നിരവധി പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടതായി പൊലീസ്