വിവാഹത്തിന്റെ റിസപ്ഷൻ കഴിഞ്ഞ് രാത്രി 12 മണിയോടെ അയൽവാസിയായ ജിഷ്ണുവും സുഹൃത്തുക്കളും രാജുവിന്റെ വീടിന് മുന്നിലെത്തി ബഹളം ഉണ്ടാക്കുകയും അത് ചോദ്യം ചെയ്ത രാജുവിനെ വീട്ടിലുണ്ടായിരുന്ന മൺവെട്ടി കൈകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട പ്രതികളെ കല്ലമ്പലം പൊലീസ് വർക്കലയിൽ നിന്ന് അറസ്റ്റ് ചെയ്തു. ജിഷ്ണു, ജിജിൻ, മനു, ശ്യാം എന്നിവരാണ് പ്രതികൾ.
Also Read- മലപ്പുറത്ത് പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 51കാരന് 20 വർഷം തടവും പിഴയും
advertisement
രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ ജിഷ്ണു വിവാഹമാലോചിച്ചിരുന്നു. എന്നാൽ ജിഷ്ണുവിന്റെ സ്വഭാവദൂഷ്യം കാരണം വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. പിന്നീട് മകൾക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് ജിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. അക്രമത്തിൽ രാജുവിനെ കൂടാതെ മറ്റു ചില ബന്ധുക്കൾക്കും പരിക്കേറ്റു.
Also Read- പെൺകുട്ടികളുടെ ഹോസ്റ്റലിന് മുന്നിൽ സ്വയംഭോഗം; യുവാവ് ക്യാമറയില്‍ കുടുങ്ങി
സംഭവത്തിൽ ജിഷ്ണു ഉൾപ്പെടെ നാല് പ്രതികളെ കലമ്പലം പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല എസ് എൻ മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന രാജന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. മരണപ്പെട്ട രാജു ഓട്ടോ ഡ്രൈവറാണ്.