അന്വേഷണം പുരോഗമിക്കുകയാണെന്നും ഉന്നതരായ ചിലരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്നുമാണ് എൻഫോഴ്സ്മെൻ്റ് പറയുന്നത്. കേസിലെ മുഖ്യ സൂത്രധാരനായ കെ.ടി. റമീസിനെ ഇതുവരെ ഇ.ഡി. ചോദ്യം ചെയ്തിട്ടില്ല. മാത്രമല്ല, ബാങ്ക് ലോക്കറിൽ കണ്ടെത്തിയ സ്വർണം, പണം എന്നിവയുടെ മൂല്യവും സ്വപ്നയുടെ മൊഴികളും തമ്മിൽ വൈരുദ്ധ്യമുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെരട്ടറിയുടെ നിർദ്ദേശപ്രകാരമാണ് ലോക്കറിൽ പണം സൂക്ഷിച്ചതെന്ന സ്വപ്നയുടെ മൊഴിയും കേസിൻ്റെ ഗൗരവം വർദ്ധിപ്പിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നാണ് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റിൻ്റെ നിലപാട്.
ഇതിനിടെ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായി ധാരണാ പത്രം ഒപ്പിട്ട യോഗത്തിന്ന് മിനിട്സ് ഇല്ലെന്ന് ലൈഫ് മിഷൻ സിഇ.ഒ യു.വി. ജോസ് ഇ.ഡിയെ അറിയിച്ചു. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണം സംബന്ധിച്ച് ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് വെളിപ്പെടുത്തൽ. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള ടെണ്ടർ യുണിടാകിന് ലഭിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും യു.വി. ജോസ് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ നേടിയതു സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷൻ സി.ഇഒയ്ക്ക് നേട്ടീസ് നൽകിയത്.