വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ പച്ചക്കറി വിൽപനക്കാരനെ വിലക്കുന്നതും കേൾക്കാം. ഈ വെള്ളത്തിൽ കഴുകിയ പച്ചക്കറി കഴിച്ചാൽ പലർക്കും അസുഖം വരുമെന്ന് വീഡിയോ എടുക്കുന്നയാൾ പറയുന്നുണ്ടെങ്കിലും പച്ചക്കറി വിൽപനക്കാരൻ ഇത് മുഖവിലയ്ക്കെടുക്കാതെ അഴുക്കുവെള്ളത്തിൽ കഴുകുന്നത് തുടർന്നു.
വീഡിയോ കണ്ടാൽ ആരും പച്ചക്കറി വാങ്ങാനെത്തില്ല, ഈ പച്ചക്കറി കഴിച്ചാൽ ആളുകൾ അസുഖം വരും എന്നെല്ലാം പറയുന്നത് വീഡിയോയിൽ കേൾക്കാം. ഇതൊന്നും വകവെക്കാതെ അഴുക്കുവെള്ളത്തിൽ കഴുകുകയാണ് പച്ചക്കറി വിൽപനക്കാരൻ. വീഡിയോ ജില്ലാ കലക്ടർക്കർ അവിനാഷ് ലവാനിയയ്ക്കടക്കം ട്വിറ്ററിൽ ടാഗ് ചെയ്യപ്പെട്ടിരുന്നു.
advertisement
സംഭവത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ പൊലീസിനും മുൻസിപ്പൽ കോർപ്പറേഷനും ഭക്ഷ്യസുരക്ഷാ വകുപ്പിനും കലക്ടർ മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെയാണ് പച്ചക്കറി വിൽപനക്കാരനെതിരെ കേസെടുത്തത്.
Also Read-Cobra | ഹോസ്റ്റൽ കെട്ടിടത്തിൽ നാലടി നീളമുള്ള മൂർഖൻ; സുഖവാസം അടുക്കളയിലെ പാത്രങ്ങൾക്കടിയിൽ
ഇന്നലെ തന്നെ പച്ചക്കറി വിൽപനക്കാരന്റെ പേരും മറ്റ് വിവരങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരുന്നു. ഫോൺ നമ്പർ കണ്ടെത്തിയെങ്കിലും ഇത് സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ സമയത്ത് തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇയാൾക്കെതിരെ പരാതിയും നൽകി.
ധർമേന്ദ്ര എന്നയാളാണ് വീഡിയോയിൽ ഉള്ളതെന്ന് പൊലീസ് പറയുന്നു. ഭോപ്പാലിലെ നവ് ബഹർ പച്ചക്കറി ചന്തയിലാണ് ഇയാൾ പച്ചക്കറി വിറ്റിരുന്നത്. ഇയാളുടെ അഡ്രസ് കണ്ടെത്തിയ പൊലീസ് വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ആളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.