ട്രാഫിക് ബ്ലോക്കിൽ നിർത്തിയ തന്‍റെ വാഹനത്തിന്‍റെ ചിത്രം വനിതാ എസ്.ഐ മൊബൈലിൽ പകർത്തിയെന്നും, പിഴയിട്ടാൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുമെന്നുമുള്ള അടികുറിപ്പോടെയാണ് കാർട്ടൂൺ പോസ്റ്റ് ചെയ്തത്.
കാർട്ടൂണിന് അടിയിൽ അശ്ലീല കമന്‍റുകൾ വന്നതോടെയാണ് ഈ പോസ്റ്റ് വൈറലായത്. ഇതോടെയാണ് ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയിൽ വന്നത്. തുടർന്ന് വനിതാ എസ്.ഐയുടെ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം കാർട്ടൂണിസ്റ്റിനും കമന്‍റ് ഇട്ടവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. സൈബറിടങ്ങളിൽ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തത്. കമന്‍റിട്ടവരുടെ വിവരങ്ങൾ തേടാൻ പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.
advertisement
അനാവശ്യമായി പിഴ ഈടാക്കുന്നുവെന്ന വിമർശനം വനിതാ എസ്ഐയ്ക്കെതിരെ നേരത്തെയുണ്ട്. ഇക്കാര്യം ആരോപിച്ച് കട്ടപ്പന പട്ടണത്തിലെ ഒരുവിഭാഗം വ്യാപാരികൾ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് നാലുദിവസം മുമ്പ് വനിതാ എസ്.ഐയ്ക്കെതിരെ വിവാദ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്.
എന്നാൽ അനാവശ്യമായി ആരുടെയും പേരിൽ പിഴ ഈടാക്കിയിട്ടില്ലെന്നും റോഡിലേക്ക് ഇറക്കി വാഹനം പാർക്ക് ചെയ്തവർക്കെതിരെയാണ് പിഴ ചുമത്തിയതെന്നും എസ്.ഐ വിശദീകരിച്ചു.
News Summary- Case against five for obscene comments on cartoon criticizing woman police sub inspector and cartoonist in Idukki kattappana