TRENDING:

വിളിച്ചിട്ട് വന്നില്ല! വളർത്തുനായയെ ശരീരമാകെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഉടമ തെരുവിൽ ഉപേക്ഷിച്ചു

Last Updated:

നായയുടെ ദേഹമാസകലം വെട്ടിപ്പരുക്കേൽപ്പിച്ചിട്ടുണ്ട്. തലയിൽ ഉൾപ്പെടെയാണ് പരിക്ക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൊടുപുഴയിൽ വളർത്തുനായക്ക് ഉടമയുടെ ക്രൂര പീഡനം. ശരീരമാകെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം നായയെ ഉടമ തെരുവിൽ ഉപേക്ഷിച്ചു. വിളിച്ചിട്ട് വന്നില്ലെന്ന കാരണത്താലാണ് നായയെ പരിക്കേൽപ്പിച്ചത്. സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്തു. നായയുടെ ദേഹമാസകലം വെട്ടിപ്പരുക്കേൽപ്പിച്ചിട്ടുണ്ട്. തലയിൽ ഉൾപ്പെടെയാണ് പരിക്ക്.
News18
News18
advertisement

Also Read - കൊല്ലത്ത് ആറും ഒന്നരയും വയസുള്ള പെൺമക്കളെ ഒപ്പം നിർ‌ത്തി തീകൊളുത്തിയ യുവതി മരിച്ചു

തൊടുപുഴ മുതലക്കോടത്ത് നിന്നാണ് അവശനിലയിൽ നായയെ കണ്ടെത്തുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റെസ്ക്യൂ ടീം അംഗങ്ങളായ കീർത്തിദാസ്, മഞ്ജു എന്നിവർ സ്ഥലത്തെത്തി നായയെ ഏറ്റെടുത്തു. ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികിത്സ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി.

Also Read- കോട്ടയത്ത് പുഴയിൽ ചാടിയ അഭിഭാഷകയും അഞ്ചും രണ്ടും വയസ്സുള്ള മക്കളും മരിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അനിമൽ റെസ്ക്യൂ ടീമിൻ്റെ പരാതിയിൽ ഉടമയ്ക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു. തെരുവിൽ അലഞ്ഞ് തിരിയുന്നതും ഉടമകൾ ഉപേക്ഷിച്ചതുമായ മൃഗങ്ങൾക്ക് അഭയകേന്ദ്രമോ ചികിത്സാ സൗകര്യങ്ങളോ ഇല്ലെന്നും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണമെന്നും റെസ്ക്യൂ ടീം അംഗങ്ങൾ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിളിച്ചിട്ട് വന്നില്ല! വളർത്തുനായയെ ശരീരമാകെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം ഉടമ തെരുവിൽ ഉപേക്ഷിച്ചു
Open in App
Home
Video
Impact Shorts
Web Stories